വിനോദ യാത്ര: ബസ് മറിഞ്ഞ് 36 വിദ്യാർഥികൾക്ക് പരുക്ക്

ഇടുക്കി:  വിനോദയാത്ര കഴിഞ്ഞ് മടങ്ങിയ ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ 36 സ്കൂൾ വിദ്യാർഥികൾക്ക് പരുക്ക്. തൊടുപുഴ - പാലാ റോഡിൽ നെല്ലാപ്പാറയ്ക്ക് സമീപം ചൂരപ്പട്ട വളവിൽ പുലർച്ചെ ഒരു മണിയോടെയാണ് അപകടമുണ്ടായത്. തിരുവനന്തപുരം തോന്നയ്ക്കൽ ഗവ. എച്ച്എസ്എസ് സ്കൂളിലെ വിദ്യാർഥികളും അധ്യാപകരും സഞ്ചരിച്ച വിനോദയാത്ര ബസാണ് അപകടത്തിൽപ്പെട്ടത്.  36 വിദ്യാർഥികൾക്കാണ് പരിക്കേറ്റത്. ഇവരിൽ ആറ് പേർക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. ഇവർ ചികിത്സയിലാണ്. 

Post a Comment

0 Comments