മോദിക്ക് എക്സിൽ 40 ലക്ഷം ഫോളോവേഴ്സ് കുറഞ്ഞു

ന്യൂഡൽഹി : പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ എക്സ് അക്കൗണ്ടിലെ ഫോളോവേഴ്സിന്റെ എണ്ണത്തില്‍ വന്‍ കുറവ് വന്നതായി റിപ്പോര്‍ട്ട്. 40 ലക്ഷം ഫോളോവേഴ്സ് പൊടുന്നനെ കുറഞ്ഞതായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന റിപ്പോര്‍ട്ടുകളിൽ പറയുന്നു. ആള്‍ട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈറാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പങ്കുവെച്ചത്. 
എക്സ് പ്ലാറ്റ്ഫോമിലെ വ്യാജ അക്കൗണ്ടുകളെയും സ്പാം അക്കൗണ്ടുകളെയും നീക്കം ചെയ്യുന്ന നടപടിയുടെ തുടങ്ങിയതോടെയാണ് ഈ ഇടിവെന്നാണ് സൂചന. സുബൈര്‍ പങ്കുവെച്ച സ്‌ക്രീന്‍ഷോട്ടുകളില്‍, മോദിയുടെ ഫോളോവേഴ്സിന്റെ എണ്ണം 109 മില്യണില്‍ നിന്ന് 105 മില്യണായി കുറഞ്ഞതായി കാണിക്കുന്നു. ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള എക്സ്, പ്ലാറ്റ്ഫോമിനെ ശുദ്ധീകരിക്കുന്നതിന്റെ ഭാഗമായി വ്യാജ അക്കൗണ്ടുകള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിച്ചു വരികയാണ്. 

Post a Comment

0 Comments