തീ പിടിച്ച ബസിലെ 44 യാത്രക്കാരുടെ രക്ഷകർ
കോഴിക്കോട് : ആളിക്കത്തുന്ന കെഎസ്ആർടിസി ബസിൽ നിന്നും 44 യാത്രക്കാരുടെ ജീവൻ രക്ഷിച്ച ധീരർ ഇവരാണ്.
ഡ്രൈവർ കം കണ്ടക്ടർമാരായ സിദ്ദിഖലിയും സജീവനും. ബെംഗളൂരുവിൽ നിന്നു കോഴിക്കോട്ടേക്കു പുറപ്പെട്ട കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് നഞ്ചൻകോടിനു സമീപം പൂർണമായി കത്തിനശിച്ചെന്ന വാർത്ത അറിഞ്ഞ് ഉള്ളുലഞ്ഞു കഴിയുകയായിരുന്ന കുടുംബത്തിലേക്ക് സിദ്ദിഖലിയുടെയും സജീവന്റെയും ഫോൺ വിളി എത്തിയപ്പോഴാണു ആശ്വാസമായത്.
മടവൂർ രാംപൊയിൽ എ.പി.സിദ്ദിഖലിയും സജീവനുമായിരുന്നു ഈ ബസിലെ ഡ്രൈവർ കം കണ്ടക്‌ടർമാർ.
സംഭവസമയം സിദ്ദിഖലി ആയിരുന്നു ബസ് ഓടിച്ചിരുന്നത്. ഓട്ടത്തിനിടെ ഒരു ശബ്‌ദം കേട്ടിരുന്നതായി സിദ്ദീഖ് പറഞ്ഞു. അത് സാധാരണ റോഡിൽ നിന്നു കല്ല് തെറിച്ച ശബ്ദമാണെന്നാണു
കരുതിയത്. പിന്നീട് രൂക്ഷമായ ഗന്ധം അനുഭവപ്പെട്ടപ്പോൾ സിദ്ദീഖ് പുറത്തേക്ക് തലയിട്ടു നോക്കി. അപ്പോഴാണു ബസിനടിയിൽ നിന്നു പുക ഉയരുന്നത് കണ്ടത്. ഉടൻ വാഹനം അരികു ചേർത്ത് നിർത്തി ബസ് ഓടിക്കുന്നതിനിടെ സിദ്ദിഖലി പുലർത്തിയ അതീവ ശ്രദ്ധയാണ് യാത്രക്കാർക്ക് രക്ഷയായത്.
അപ്പോഴേക്കും അടി ഭാഗത്തു നിന്നു തീ പടരാൻ തുടങ്ങിയിരുന്നു. ഉടൻ തന്നെ സിദ്ദിഖലിയും സജീവനും ബസിൽ കയറി ഉറങ്ങുകയായിരുന്ന യാത്രക്കാരെ വിളിച്ചുണർത്തി പുറത്തിറക്കി 44 യാത്രക്കാരാണു അപ്പോൾ ബസിൽ ഉണ്ടായിരുന്നത്. ഇരുവരും ഞൊടിയിടയിൽ നടത്തിയ ഇടപെടലാണ് വൻ ദുരന്തം ഒഴിവാക്കിയത്. 2 യാത്രക്കാരുടെ ഒഴികെയുള്ള ബാഗുകളും ലഗേജുകളും സംരക്ഷിക്കാനായി ഒരു പെൺകുട്ടിയുടെ പാസ്പോർട്ട് ഉൾപ്പെടെയുള്ള ബാഗും മറ്റൊരാളുടെ ലാപ്ടോപും അഗ്നിക്കിരയായി കോഴിക്കോട് ഡിപ്പോയിലെ കെഎസ് 108 ബസാണ് പൂർണമായി കത്തി നശിച്ചത്. ബസിൽ പടർന്ന തീയണയ്ക്കാൻ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല സിദ്ദിഖലിയുടെയും സജീവൻ്റെയും ധീരമായ ഇടപെടൽ അറിഞ്ഞതോടെ ഒട്ടേറെ ആളുകളാണ് അഭിനന്ദന സന്ദേശം അറിയിക്കുന്നത്.

Post a Comment
0 Comments