മകൻ്റെ മരണം; അമ്മ കസ്റ്റഡിയിൽ
കോഴിക്കോട് : ആറു വയസുകാരൻ കൊല്ലപ്പെട്ട സംഭവത്തിൽ അമ്മ കസ്റ്റഡിയിൽ. ഇന്ന് രാവിലെ
കാക്കൂർ രാമല്ലൂരിലാണ് സംഭവം. മകൻ നന്ദ ഹർഷനെ കൊല്ലപ്പെടുത്തിയ വിവരം അമ്മ അനു തന്നെയാണ് പൊലീസിനെ വിളിച്ച് അറിയിച്ചത്. തുടർന്ന് പൊലീസ് സ്ഥലത്തെത്തി. അമ്മ മാനസികാരോഗ്യ ചികിത്സയിലായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. അന്വേഷണം ആരംഭിച്ചു.
ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് കേസെടുത്ത് വിശദമായ അന്വേഷണം നടത്തിവരികയാണ്.

Post a Comment
0 Comments