അനസ്തേഷ്യക്കു ശേഷം അബോധാവസ്ഥയിലായ യുവാവ് മരണത്തിന് കീഴടങ്ങി
കാസർകോട് : ശസ്ത്രക്രിയയ്ക്ക് വേണ്ടിയുള്ള അനസ്തേഷ്യക്കു ശേഷം അൽത്താഫ് കണ്ണ് തുറന്നില്ല. ആറു മാസത്തിനു ശേഷം മരണത്തിന് കീഴടങ്ങി. ഉദുമ കുണ്ടടുക്കത്തെ മാഹിൻ്റെയും ബീഫാത്തിമയുടെയും മകൻ അല്‍ത്താഫ് (31) ആണ് മരിച്ചത്.
അനസ്തേഷ്യ നല്‍കിയ ശേഷം ബോധരഹിതനായ യുവാവാണ് ആറു മാസത്തിന് ശേഷം മരിച്ചത്.
ആറു മാസം മുമ്പ് ഓപ്പറേഷനുവേണ്ടി നടത്തിയ അനസ്തേഷ്യ കുത്തിവയ്‌പിനെ തുടർന്ന് അബോധാവസ്ഥയില്‍ ചികിത്സയിലായിരുന്നു.
മംഗളൂരു വിമാനാപകടത്തില്‍ യുവാവിന്റെ മാതാപിതാക്കൾ മരിച്ചിരുന്നു.
ആറുമാസം മുമ്പാണ് ഗള്‍ഫില്‍ നിന്നും നാട്ടിലെത്തിയത്. അപ്പൻഡിസൈറ്റിസ് ബാധിച്ചതിനെത്തുടർന്നാണ് അല്‍ത്താഫ് കാസർകോട് പരിസരത്തെ ഒരു സ്വകാര്യാശുപത്രിയില്‍ ഓപ്പറേഷന് എത്തിയതെന്നു പറയുന്നു. ശസ്ത്രക്രിയയ്ക്ക് മുന്നോടിയായുള്ള കുത്തിവയ്‌പിന്നെ തുടർന്ന് അബോധാവസ്ഥ യിലായ അല്‍ത്താഫിനെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
ആറുമാസമായി അബോധാവസ്ഥയില്‍ ചികിത്സയിലായിരുന്നു.
ഭാര്യ: നജില. മക്കള്‍: മറിയം നസ് വ, ഹെല്‍മ നസിയ. സഹോദരങ്ങള്‍: ഇർഷാദ് (അധ്യാപകൻ, തച്ചങ്ങാട് ഗവ.ഹൈസ്കൂള്‍) ഹസീന, .ഷുഹൈല .

Post a Comment
0 Comments