മുത്തശ്ശിയെ ചെറുമകൻ കൊലപ്പെടുത്തി

കൊല്ലം : ചവറയില്‍ മുത്തശ്ശിയെ ചെറുമകന്‍ കഴുത്തറുത്ത് കൊന്നു. ചവറ വട്ടത്തറ സുലേഖ ബീവിയാണ് (70) കൊല്ലപ്പെട്ടത്.  ചെറുമകന്‍ ഷഹനാസിനെ (28)  പൊലീസ് കസ്റ്റഡിയിലെടുത്തു. ലഹരിക്ക് അടിമയായ ചെറുമകൻ മുത്തശ്ശിയെ തലയറുത്ത് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കവറിലാക്കി സൂക്ഷിച്ചതായി നാട്ടുകാർ പറയുന്നു. പെൻഷൻ പണം നൽകാത്തതിൽ പ്രകോപിതനായാണ് യുവാവ്  ക്രൂരകൃത്യം നടത്തിയത് എന്നാണ് നിഗമനം. ക്രൂരകൃത്യം കണ്ട് യുവാവിന്റെ മാതാവ് മുംതാസ് ആത്മഹത്യക്ക് ശ്രമിച്ചതായി നാട്ടുകാർ പറഞ്ഞു. മുംതാസിൻ്റെ
മാതാവാണ് കൊല്ലപ്പെട്ട സുലേഖ ബീവി. 

Post a Comment

0 Comments