കിണറ്റിൽ വീണ കടുവയെ പുറത്തെടുത്തു
പത്തനംതിട്ട : റാന്നി ചിറ്റാറിൽ കിണറ്റിൽ വീണ കടുവയെ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിൽ പുറത്തെത്തിച്ചു. ചിറ്റാർ പഞ്ചായത്തിലെ പത്താം വാർഡിൽ ഉൾപ്പെട്ട വില്ലൂന്നി പാറയിൽ സദാശിവന്റെ വീട്ടിലെ കിണറ്റിലാണ് കടുവ വീണത്. 11 മണിക്കൂറോളം നീണ്ട പരിശ്രമങ്ങൾക്ക് ഒടുവിലാണ് ആൾമറയില്ലാത്ത കിണറ്റിൽ വീണ കടുവയെ പുറത്തെത്തിച്ചത്. തുടർന്ന് ചിറ്റാർ ഫോറസ്റ്റ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. വൈദ്യ പരിശോധന നടത്തിയ ശേഷമായിരിക്കും കടുവയെ തുറന്നുവിടുന്നതുൾപ്പെടെയുളള കാര്യങ്ങള്‍ തീരുമാനിക്കുന്നത്.

Post a Comment
0 Comments