ജില്ലാ സബ് ജൂനിയർ റഗ്ബി ചാമ്പ്യൻഷിപ്പ്; ചക്കാലക്കലും മെഡിക്കൽ കോളേജും ജേതാക്കൾ


ജില്ലാ സബ്ജൂനിയർ റഗ്ബി ചാമ്പ്യൻഷിപ്പിൽ ജേതാക്കളായ ചക്കാലക്കൽ എച്ച്.എസ്.എസ് സ്പോർട്സ് അക്കാദമിക്ക് കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അംബിക മംഗലത്ത് ട്രോഫി സമ്മാനിക്കുന്നു

നരിക്കുനി : ജില്ലാ സബ്ജൂനിയർ റഗ്ബി ചാമ്പ്യൻഷിപ്പിൽ പെൺകുട്ടികൾ വിഭാഗത്തിൽ ചക്കാലക്കൽ എച്ച്.എസ്.എസ് സ്പോർട്സ് അക്കാദമിയും ആൺകുട്ടികളുടെ വിഭാഗത്തിൽ മെഡിക്കൽ കോളേജ് സ്പോർട്സ് അക്കാദമിയും ജേതാക്കളായി. പെൺകുട്ടികളുടെ വിഭാഗത്തിൽ ബ്രൈറ്റ് ഫ്യൂച്ചർ അക്കാദമി കൊയിലാണ്ടിയും ആൺകുട്ടികളുടെ വിഭാഗത്തിൽ ചക്കാലക്കൽ എച്ച്.എസ്.എസ് സ്പോർട്സ് അക്കാദമിയും രണ്ടാം സ്ഥാനം കരസ്ഥമാക്കി.
ഇരു വിഭാഗത്തിലും പുതുപ്പാടി സ്പോർട്സ് അക്കാദമി മൂന്നാം സ്ഥാന നേടി.
കൊട്ടക്കാവയൽ ക്രസൻ്റ് സ്റ്റേഡിയത്തിലായിരുന്നു മൽസരം.
വിജയികൾക്ക് കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അംബിക മംഗലത്ത് ട്രോഫി വിതരണം ചെയ്തു. പുതിയ അസോസിയേഷൻ ജില്ലാ വൈസ് പ്രസിഡണ്ട് റിയാസ് അടിവാരം അധ്യക്ഷത വഹിച്ചു.സെക്രട്ടറി കെ വിനു, പി.ടി അസീസ്, ഷമീം അബ്ദുറഹ്മാൻ, പി.മുഹമ്മദ് ആഷിക് , അഭിജിത്ത് ബാബു,പി കെ മുഹമ്മദ് ഫാരിസ് , സി.മുഹമ്മദ് റാഷിദ്, റിസ, എ.ആർ  ഷാദിയ നസ്റിൻ, പി നേഹ എന്നിവർ സംസാരിച്ചു.

Post a Comment

0 Comments