പതിനാറുകാരി ക്രൂരമായ ലൈംഗിക പീഡനത്തിനു ഇരയായി


കോഴിക്കോട് : വീട്ടിൽ നിന്നു പിണങ്ങി കോഴിക്കോട് ബീച്ചിലെത്തിയ പതിനാറുകാരി ക്രൂരമായ പീഡനത്തിനു ഇരയായി. പെൺകുട്ടി നൽകിയ വിവരങ്ങളുടെ അടിസ്‌ഥാനത്തിൽ കൊടുവള്ളി സ്വദേശികളായ രണ്ട് യുവാക്കളെ പൊലീസ് പിടികൂടി. രക്ഷിതാക്കളുമായി പിണങ്ങി ബീച്ചിലെത്തിയ പെരിന്തൽമണ്ണ സ്വാദേശിയായ വിദ്യാർഥിനിയാണ് ലഹരി സംഘത്തിൻ്റെ വലയിലായത്‌. ഫ്ളാറ്റിൽ എത്തിച്ച് ലഹരിമരുന്ന് നൽകി പീഡിപ്പിച്ച ശേഷം പിറ്റേന്ന് 4,000 രൂപ നൽകി ബിച്ചിനു സമീപം ഇറക്കിവിടുകയായിരുന്നു. പെൺകുട്ടിയെ പീഡിപ്പിച്ച കൊടുവള്ളി സ്വദേശികളായ ഷമീം, റയീസ് എന്നിവരാണ് പിടിയിലായത്
ഈ മാസം ഇരുപതിനാണ് രക്ഷിതാക്കളുമായി പിണങ്ങി വീട് വീട്ടിറങ്ങിയ പെരിന്തൽമണ്ണ സ്വാദേശിയായ പെൺകുട്ടി ബസ് കയറി കോഴിക്കോട് ബീച്ചിൽ എത്തിയത്. 21 ന് പുലർച്ചെ രണ്ടു മണിക്ക് യുവാക്കൾ ഈ പെൺകുട്ടിയെ ബീച്ചിൽ കണ്ടെത്തിയപ്പോൾ താമസ സൗകര്യവും ഭക്ഷണവും വാഗ്ദാനം നൽകി ഫ്ളാറ്റിലേക്ക് കുട്ടിക്കൊണ്ടുപോകുകയുമായിരുന്നു. ഫ്ളാറ്റിലുണ്ടായിരുന്ന രണ്ടുപേരാണ് കുട്ടിക്ക് ലഹരി മരുന്ന് നൽകിയത്. ഒരു പകൽ മുഴുവൻ ലൈംഗികാതിക്രമം നടത്തിയ ശേഷം കുട്ടിയെ നാലായിരം രൂപ നൽകി ബീച്ചിൽ ഇറക്കി വിടുകയായിരുന്നു.
ഫ്ലാറ്റിൽ വെച്ച് മൂക്കിലൂടെ വലിക്കാൻ കഴിയുന്ന ലഹരി വസ്‌തുക്കൾ നൽകിയാണ കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത്.
പെൺകുട്ടിയെ കാണാനില്ലെന്ന് വീട്ടുകാർ നൽകിയ പരാതിയിൽ കേസെടുത്ത് പെരിന്തൽമണ്ണ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ ബീച്ചിൽ കണ്ടെത്തിയത്. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്‌ഥാനത്തിൽ വെള്ളയിൽ സ്‌റ്റേഷനിലാണ് കേസ് രജിസ്‌റ്റർ ചെയ്‌തത്‌ പ്രതികളിൽ രണ്ടുപേർ ഒളിവിലാണ്. പൊലീസ് അന്വേഷണം ഊർജിതമാക്കി. 

Post a Comment

0 Comments