ദുരന്തമാകുന്ന മൊബൈൽ ഫോൺ ഉപയോഗം
മലപ്പുറം : മൊബൈൽ ഫോൺ ഉപയോഗവും വഴക്കും ഒരു വിദ്യാർഥിയുടെ കൂടി ജീവനെടുത്തു.
മേലങ്ങാടിയിൽ ഏഴാം ക്ലാസ് വിദ്യാർത്ഥിനി ഫാത്തിമയാണ് (13) ആത്മഹത്യ ചെയ്തത്. മൊബൈൽ ഫോൺ ഉപയോഗിച്ചതിന് വീട്ടിൽ നിന്ന് കുട്ടിയെ വഴക്ക് പറഞ്ഞിരുന്നു. പിന്നാലെ മുറിക്കുള്ളിൽ കയറി കതകടച്ച ഫാത്തിമ ആത്മഹത്യ ചെയ്യുകയായിരുന്നു. തൊട്ടിൽ കെട്ടാനുള്ള ഹുക്കിൽ കയർ കെട്ടിയാണ് ആത്മഹത്യ ചെയ്തത്. കൊണ്ടോട്ടി കാന്തക്കാട് ജിയുപി സ്കൂൾ ഏഴാം ക്ലാസ് വിദ്യാർഥിയാണ്.
മൊബൈൽ ഫോൺ ഉപയോഗിക്കുന്ന കാര്യത്തിൽ
വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും കൃത്യമായ അവബോധം ഉണ്ടാകേണ്ടതുണ്ട്
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല)

Post a Comment
0 Comments