മലബാർ എജ്യു സിറ്റിയിൽ അറബിക് കോൺഫറൻസും എക്സ്ബിഷനും
നരിക്കുനി : ലോക അറബി ഭാഷാ ദിനത്തോടനുബന്ധിച്ച് നരിക്കുനി മലബാർ എജ്യു സിറ്റിയിൽ സംഘടിപ്പിച്ച കോൺഫറൻസ് ചെയർമാൻ ഡോ. ഹുസൈൻ മടവൂർ ഉദ്ഘാടനം ചെയ്തു.
അറബി ഭാഷയ്ക്ക് വിപുലമായ സാധ്യതകളുണ്ടെന്നും, ആഗോളതലത്തിൽ ഇന്ന് ഏറെ പ്രാധാന്യവും ചർച്ചയും നേടുന്ന ഭാഷയായി അറബി വളർന്നു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
പരിപാടിയോടനുബന്ധിച്ച് നടത്തിയ അറബി ഭാഷയുടെ സംസ്കാരികവും ചരിത്രപരവുമായ പ്രാധാന്യം വ്യക്തമാക്കുന്ന എക്സിബിഷൻ ശ്രദ്ധേയമായി. കാലിക്കറ്റ് യൂണിവേഴ്സിറ്റി യിൽ നിന്ന് അറബി ഭാഷയിൽ പിഎച്ച്ഡി നേടിയ റജീഷ് പിസിപാലത്തിന് പുരസ്കാരം
നൽകി. ദാറുൽ ഖുർആൻ ഇംഗ്ലീഷ് സ്കൂൾ ലോഗോ സ്റ്റോറീസ് സിഇഒ ടി.കെ.സഹീർ പ്രകാശനം ചെയ്തു.
മലബാർ എജ്യുസിറ്റി ലോഗോ പ്രകാശനം ടി.കെ.നസീർ നി ർവഹിച്ചു . വിദ്യാർത്ഥികൾ തയ്യാറാക്കിയ മാഗസിൻ ഡോ. യു.കെ.മുഹമ്മദ് പ്രകാശനം ചെയ്തു.
ഡോ.മുഹമ്മദ് ബിൻ അലി ആലു ഹസ (സൗദി),
എൻ.പി .അബ്ദുൽ ഗഫൂർ ഫാറൂഖി, സി.എം.ഷറീന, അബ്ദുൽറഹ്മാൻ പാലത്ത്, ടി.കെ നസീർ, പി.കെ.സുലൈമാൻ, കെ.പി.സഹീർ, ഡോ.മുഹമ്മദ് മുസ്തഫ, വി.പി.അബുൽ ഖാദർ, റജീന സൂപ്പി, അശ്‌ലിൻ ആൻ്റണി, ആയിഷ, എം.പി.അബ്ദുൽ ഗഫൂർ എന്നിവർ പ്രസംഗിച്ചു.

Post a Comment
0 Comments