കാറ്റിനൊപ്പം കുതിച്ച് സെയിലിംഗ് റഗാട്ടെ; ഇന്ന് ഫൈനല്‍


ബേപ്പൂര്‍ : കടപ്പുറത്തെ കാറ്റിനൊപ്പം ഉയര്‍ന്നും താഴ്ന്നും ഒഴുകി നീങ്ങിയ സെയിലിംഗ് ബോട്ടുകളുടെ കടുപ്പമേറിയ മത്സരം ഇന്റര്‍നാഷണല്‍ വാട്ടര്‍ ഫെസ്റ്റിന്റെ രണ്ടാം ദിനം കാഴ്ചക്കാരില്‍ ആവേശം നിറച്ചു. ഇന്ന് (28) നടക്കുന്ന ഫൈനലിനായാണ് വിവിധ ഘട്ടങ്ങളിലായുള്ള മത്സരങ്ങള്‍ നടന്നത്. ഒപ്റ്റിമിസ്റ്റ് (ആറ് ടീമുകള്‍), ഫണ്‍ ബോട്ട് (ഏഴ് ടീമുകള്‍), വിന്‍ഡ് സര്‍ഫിംഗ് എന്നീ ഇനങ്ങളിലായി 21 മത്സരാര്‍ത്ഥികള്‍ പങ്കെടുത്തു. വിവിധ ഘട്ടങ്ങളിലായി മാറ്റുരയ്ക്കുന്ന മത്സരത്തില്‍ ഓരോ ഘട്ടത്തിലെയും മാര്‍ക്കുകള്‍ പരിഗണിച്ചാണ് വിജയിയെ പ്രഖ്യാപിക്കുക. ഒപ്റ്റിമിസ്റ്റ് വിഭാഗത്തിലെ ചാമ്പ്യന് ഫെസ്റ്റിന്റെ അവസാന ദിവസമായ ഇന്ന്(28) ബേപ്പൂര്‍ സെയിലിംഗ് ട്രോഫി നല്‍കും. 
ആദ്യ ഘട്ടത്തില്‍ നാല് റേസുകളിലായി ജില്ലയില്‍ നിന്നുള്ള ഊര്‍ക്കടവ് ലെയ്ക്ക് സൈഡ് വാട്ടര്‍ സ്‌പോര്‍ട്‌സ് സെയിലിംഗ് അക്കാദമിയിലെ കുട്ടികളും ബാംഗ്ലൂര്‍, ഗോവ, മൈസൂര്‍, മംഗളൂരു എന്നിവിടങ്ങളില്‍ നിന്നുള്ളവരുമാണ് മത്സരത്തിനിറങ്ങിയത്.

Post a Comment

0 Comments