രാഹുലിന് മുൻകൂർ ജാമ്യമില്ല; കോൺഗ്രസും കൈവിട്ടു
തിരുവനന്തപുരം : പീഡന കേസിൽ പ്രതിയായ രാഹുൽ മാങ്കുട്ടം എംഎൽഎ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടകി തള്ളി. മുൻകൂർ ജാമ്യാപേക്ഷയുടെ വാദം കഴിഞ്ഞ ദിവസം അടച്ചിട്ട കോടതി മുറിയിൽ പൂർത്തിയായിരുന്നു. തുടർന്നാണ് ഇന്ന് വിധി പറഞ്ഞത്. കോടതി മുൻകൂർ ജാമ്യം തള്ളിയതോടെ രാഹുൽ മാങ്കുട്ടത്തിൽ വലിയ പ്രതിസന്ധിയിലായി. ഒളിവിലാണെങ്കിലും എപ്പോൾ വേണമെങ്കിലും അറസ്‌റ്റ് ഉണ്ടാകും. കോൺഗ്രസും കൈവിട്ടത് രാഹുലിന് വലിയ തിരിച്ചടിയായി. പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ് അറിയിച്ചു.

Post a Comment
0 Comments