വഴിയരികിൽ ഡോക്ടർമാരുടെ ചികിത്സ ലഭിച്ച ലിനു ഒടുവിൽ മരണത്തിനു കീഴടങ്ങി

കൊച്ചി : എല്ലാ ചികിത്സകളും നിഷ്ഫലമായി. ഉദയംപേരൂരില്‍ വഴിയരികില്‍ ഡോക്ടര്‍മാരുടെ മാതൃകാപൂര്‍വമായ ഇടപെടലിലൂടെ അടിയന്തര ചികില്‍സ ലഭിച്ച ലിനു ഒടുവില്‍ മരണത്തിന് കീഴടങ്ങി. കൊച്ചിയില്‍ നിന്നും കോട്ടയത്തേക്ക് യാത്ര ചെയ്യുന്ന സമയത്താണ് കോട്ടയം മെഡിക്കല്‍ കോളജിലെ ഹൃദയശസ്ത്രക്രിയ വിഭാഗം അസി.പ്രൊഫസറായ ഡോ. മനൂപ് അപകടത്തില്‍പ്പെട്ടവരെ കാണുന്നത്. മൂന്നുപേര്‍ റോഡില്‍ കിടക്കുന്നതുകണ്ട് ഉടന്‍ തന്നെ വണ്ടിനിര്‍ത്തി പുറത്തിറങ്ങി. തീര്‍ത്തും അപ്രതീക്ഷിതമായി അതേസമയം ഡോ.തോമസ് പീറ്ററും അദ്ദേഹത്തിന്റെ ഭാര്യ ഡോ.ദിദിയയും ആ വഴിയെത്തുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് ശ്വാസം അവസ്ഥയിലായിരുന്നു അപ്പോൾ ലിനു. പൊലീസ് നല്‍കിയ ബ്ലേഡ് ഉപയോഗിച്ച്‌ കഴുത്തില്‍ മൂന്ന് സെന്റിമീറ്റര്‍ മുറിവുണ്ടാക്കി സ്ട്രോ വച്ചാണ് ശ്വസനം സാധ്യമാക്കിയത്. അതിനുശേഷം
വൈറ്റിലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. 

Post a Comment

0 Comments