ആനക്കൊമ്പുകളുമായി 2 പേർ പിടിയിൽ
തൃശൂർ : ആനക്കൊമ്പുകളുമായി രണ്ട് യുവാക്കൾ വനപാലകരുടെ പിടിയിലായി. ഫോറസ്റ്റ് ഇൻറലിജൻസ് സെല്ലും തൃശൂർ ഫ്ലൈയിങ് സ്ക്വാഡും ചേർന്ന് നടത്തിയ പരിശോധനയിലാണ് ആനക്കൊമ്പുകൾ വിൽക്കാൻ ശ്രമിച്ച രണ്ട് പേരെ കസ്റ്റഡിയിൽ എടുത്തത്. ഒളിവിലുള്ള പ്രധാന പ്രതികളായ തൃശൂർ രണ്ട് കൈ സ്വദേശി തട്ടകം ഡേവിസ്, ഇരിട്ടി സ്വദേശി റെജി എന്നിവർക്കായി ഊർജ്ജിത അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആനവേട്ട കേസ് ഉൾപ്പെടെ നിരവധി വനം കേസുകളിൽ പ്രതിയാണ് തട്ടകം ഡേവിസ്.

Post a Comment
0 Comments