അതിദാരിദ്ര്യ നിർമാർജനം തുടർപ്രക്രിയ: മുഖ്യമന്ത്രി

തിരുവനന്തപുരം
സംസ്ഥാനത്ത് അതിദാരിദ്ര്യ മുക്തമായ ഒരു കുടുംബവും പഴയ അവസ്ഥയിലേക്ക് പോകില്ലെന്ന് ഉറപ്പാക്കാനാണ് അതിദാരിദ്ര്യ മുക്ത പദ്ധതിയുടെ രണ്ടാം ഘട്ടമെന്ന്  മുഖ്യമന്ത്രി പിണറായി വിജയൻ.
സംസ്ഥാനത്തെ അതിദാരിദ്ര്യ നിർമാർജനം തുടർപ്രക്രിയയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതിദാരിദ്ര്യ മുക്തമായ ഒരു കുടുംബവും പഴയ അവസ്ഥയിലേക്ക് പോകില്ലെന്ന് ഉറപ്പാക്കാനാണ് രണ്ടാം ഘട്ടമെന്നും മുഖ്യമന്ത്രി തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പുതുതായി ചുമതലയേറ്റ ജനപ്രതിനിധികളുമായി സംവദിച്ചപ്പോൾ പദ്ധതിയുടെ സുസ്ഥിര പ്രവർത്തനങ്ങൾ ഏറ്റെടുക്കേണ്ടതിന്റെ പ്രാധാന്യം ഓർമിപ്പിച്ചതായും അദ്ദേഹം വ്യക്തമാക്കി.

Post a Comment

0 Comments