കോടികളിൽ നൃത്തം ചവിട്ടി തമന്ന
ഒരു മിനിറ്റിനു ഒരു കോടി വീതം,
തെലുങ്ക്, തമിഴ് ചിത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ തമന്ന ഭാട്ടിയയാണ് നൃത്ത പരിപാടിക്ക് 6 കോടി രൂപ പ്രതിഫലം വാങ്ങിയത്. പുതുവർഷ ആഘോഷത്തിന്റെ ഭാഗമായി ഗോവയിലെ ബാഗ ബീച്ചിൽ നടന്ന നൃത്ത പരിപാടിയില്‍ പങ്കെടുത്തതിന് തമന്ന കൈപ്പറ്റിയ പ്രതിഫല കണക്കാണു ഇപ്പോൾ പുറത്തു വന്നത്. മിനിറ്റിന് ഒരു കോടി രൂപ വീതം എന്ന കണക്കില്‍ ആറ് മിനിറ്റ് ഷോയ്ക്ക് ആറ് കോടി രൂപ താരം കൈപ്പറ്റിയെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
തമന്ന ഭാട്ടിയ നിരവധി ഹിറ്റ് ചിത്രങ്ങളിൽ ശ്രദ്ധേയ വേഷങ്ങൾ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും ഇപ്പോൾ അവരുടെ ഗാനങ്ങളാണ് ചാർട്ടുകളിലും വാർത്തകളിലും ഇടം നേടുന്നത്. കാവാല മുതൽ നഷ വരെ, നടി വൈറലായ നൃത്ത നമ്പറുകളുടെ മുഖമായി മാറിയിരിക്കുന്നു.

Post a Comment
0 Comments