റിപ്പോർട്ടർ ചാനലിനു എതിരെ 250 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് നോട്ടീസ് കൊച്ചി
കൊച്ചി : റിപ്പോർട്ടർ ടിവി സംപ്രേഷണം ചെയ്‌ത വാർത്തക്കെതിരെ പ്രമുഖ വ്യവസായിയിയും ട്വന്റി20 പ്രസിഡന്റുമായ സാബു എം. ജേക്കബ് 250 കോടി രൂപ നഷ്‌ടപരിഹാരം ആവശ്യപ്പെട്ട് നോട്ടീസ് അയച്ചു. ഇഡി അന്വേഷണത്തെ ഭയന്നാണു ട്വൻ്റി20 എൻഡിഎയുടെ ഘടക കക്ഷിയായതെന്ന് റിപ്പോർട്ടർ ടിവിയിൽ വാർത്ത വന്നിരുന്നു. അതിനു ശേഷം നികുതി വെട്ടിച്ചെന്നത് ഉൾപ്പെടെയുള്ള വാർത്തകളും വന്നു. ഇതിനു എതിരെയാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ട് നോട്ടീസ് നൽകിയത്. 16 പേർക്കാണ് നോട്ടീസ് അയച്ചിട്ടുള്ളത്. നിയമങ്ങൾ പാലിക്കാതെയാണ് റിപ്പോർട്ടർ ടിവി പ്രവർത്തിക്കുന്നതെന്ന് സാബു എം. ജേക്കബ് ആരോപിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍