Responsive Ad

എപ്‌സ്‌റ്റീൻ ഫയലുകളിൽ മോദിയുടെ പേര്: അടിസ്‌ഥാന രഹിത ജൽപനമെന്ന് ഇന്ത്യ


ന്യൂഡൽഹി : അമേരിക്കയിലെ സമ്പന്നനും ലൈംഗിക കുറ്റവാളിയുമായ അന്തരിച്ച എപ്സ്‌റ്റീനുമായി ബന്ധപ്പെട്ട് ഇപ്പോൾ പുറത്തുവന്ന ഫയലുകളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേർ ഉൾപ്പെട്ടതായ റിപ്പോർട്ടുകൾ ഇന്ത്യ തള്ളി. യുഎസ് നീതിന്യായ വകുപ്പാണ് ഈ വിവാദ ഫയലുകൾ പുറത്തുവിട്ടത്. എപ്‌സ്‌റ്റീൻ്റെ സ്വാധീന വലയത്തിൽ ഉണ്ടായിരുന്ന പ്രമുഖ വ്യക്തികളെ കുറിച്ചുള്ള റിപ്പോർട്ടിൽ പ്രധാന മന്ത്രിയുടെ പേര് ഉൾപ്പെട്ടതായി പ്രതിപക്ഷം വിമർശിച്ചിരുന്നു. പ്രധാനമന്ത്രിയുടെ പേര് പരാമർശിക്കുന്ന ഇമെയിൽ റിപ്പോർട്ടുകൾ കണ്ടതായും ഇതെല്ലാം തീർത്തും അടിസ്‌ഥാന രഹിതവുമാണെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വ്യക്‌തമാക്കി. പ്രധാനമന്ത്രിയുടെ ഇസ്രയേൽ സന്ദർശന വിവരം ഒഴികെ മറ്റ് പരാമർശങ്ങൾ എല്ലാം കുറ്റവാളിയുടെ ജൽപനങ്ങളാണെന്നും അവയെ അർഹിക്കുന്ന അവജ്‌ഞയോടെ തള്ളിക്കളയുന്നതായും വക്‌താവ് രൺധീർ സിങ് ജയ്‌സ്വാൾ അറിയിച്ചു. പുതിയ വിവരങ്ങൾ പുറത്തു വന്നതോടെ കേന്ദ്ര സർക്കാരിനെതിരെ കടുത്ത വിമർശനങ്ങളുമായി കോൺഗ്രസ് രംഗത്ത് എത്തി. ഇതൊരു ദേശീയ അപമാനമാണെന്ന് കോൺഗ്രസ് വക്‌താവ് പവൻ ഖേര പറഞ്ഞു. ഇസ്രയേലിൽ വച്ച് എപ്‌സ്റ്റീന്റെ ഉപദേശം സ്വീകരിച്ച് നരേന്ദ്ര മോദി യുഎസ് പ്രസിഡന്റ്ന് അനുകൂലമായി പ്രവർത്തിച്ചെന്നും കോൺഗ്രസ് ആരോപണം ഉയർത്തുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍