യുവതി വാനിൽ പീഡനത്തിന് ഇരയായി
ഫരീദാബാദ് :
ഓടുന്ന വാനില്‍ വെച്ച് ഇരുപത്തിയഞ്ചുകാരിയെ മൂന്നംഗ സംഘം ക്രൂരമായി കൂട്ടബലാത്സംഗത്തിനിരയാക്കി. ഹരിയാനയിലെ ഫരീദാബാദിലാണ് മനഃസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം നടന്നത്. ലിഫ്റ്റ് വാഗ്ദാനം ചെയ്ത് വാഹനത്തില്‍ കയറ്റിയ യുവതിയെ മൂന്ന് മണിക്കൂറോളം പീഡിപ്പിച്ച ശേഷം തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ച് വഴിയില്‍ തള്ളുകയായിരുന്നു.
രാത്രി വൈകി വീട്ടിലേക്ക് പോകാന്‍ മെട്രോ ചൗക്കില്‍ വാഹനത്തിനായി കാത്തുനില്‍ക്കുകയായിരുന്നു യുവതി. ഈ സമയം അതുവഴി വന്ന ഒരു ഈക്കോ വാന്‍ യുവതിക്ക് ലിഫ്റ്റ് വാഗ്ദാനം ചെയ്തു. വാനില്‍ കയറിയ ഉടന്‍ തന്നെ സംഘം വാഹനം വഴിതിരിച്ചുവിട്ടു. കനത്ത മൂടല്‍മഞ്ഞുള്ള ഗുഡ്ഗാവ്-ഫരീദാബാദ് റോഡിലൂടെ വാഹനം ഓടിച്ചുകൊണ്ടായിരുന്നു പീഡനം.

Post a Comment
0 Comments