ഉടൻ ബിജെപിയിൽ ചേരും: എസ്.രാജേന്ദ്രൻ


ഇടുക്കി : സിപിഎം നേതാവും മുൻ എം.എൽ.എയുമായ എസ്. രാജേന്ദ്രനും ബി.ജെ.പിയിലേക്ക്. ബിജെപി നേതാക്കളുടെ സൗകര്യാർഥം ഉടൻ മൂന്നാറിൽ നടക്കുന്ന ചടങ്ങിൽ പാർട്ടി പ്രവേശനം നടക്കുമെന്ന് അദ്ദേഹം പറഞ്ഞു. 2006 മുതൽ 2021 വരെ തുടർച്ചയായി മൂന്ന് ടേമുകളിൽ ദേവികുളം എംഎൽഎയുമായിരുന്നു. ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറുമായി ചർച്ച നടത്തിയ ശേഷമാണു ബി.ജെ.പിയിൽ ചേരാൻ തീരുമാനമെടുത്തതെന്ന് രാജേന്ദ്രൻ പറഞ്ഞു.

Post a Comment

0 Comments