അരിയന് അടി തെറ്റാതിരിക്കാൻ നാരായണൻ വടി നീട്ടി

കോഴിക്കോട് : ഓട്ടോ നാരായണൻ വടി നീട്ടിയതിനാൽ അരിയന് ഇനി അടിതെറ്റില്ല.
ചക്കിട്ടപാറയിലാണ് ഈയൊരു നന്മ നിറഞ്ഞ പ്രവൃത്തി. 
ശീമക്കൊന്ന കമ്പ് കുത്തിപ്പിടിച്ച് വളരെ ബുദ്ധി മുട്ടി നടന്നിരുന്ന എൺപതു കാരനായ അരിയന്റെ മുഖത്തിപ്പോൾ ഒരു പുഞ്ചിരിയു ണ്ട്. അതിനു  കാരണം ചക്കിട്ടപാറയിലെ ഓട്ടോ ഡ്രൈവർ കോമച്ചംകണ്ടി നാരാ യണനാണ്. നാരായണൻ സമ്മാനിച്ച വാക്കിംഗ് സ്റ്റിക്കിലാണ്  കഴിഞ്ഞ ദിവസം മുതൽ അരിയന്റെ സഞ്ചാരം. മാസങ്ങൾക്കു മുമ്പ് കാലിടറി അരിയൻ ചക്കിട്ടപാറ ടൗണിൽ വീണ തോടെയാണ് നടക്കാൻ വടി വേണ്ടി വന്നത്. അരിയൻ ശീ മക്കൊന്ന കമ്പ് കുത്തി പ്രയാ സപ്പെട്ട് നടക്കുന്നത് പലരും കണ്ടുവെങ്കിലും സഹായ ഹസ്തം നീട്ടിയത് നാരായണനായിരുന്നു. സഹജീവി സ്നേഹം കൂടപ്പിറ പ്പായ നാരായണൻ ഓട്ടോ സ്റ്റാൻഡിലിരുന്ന് അരിയന്റെ ക്ലേശം കണ്ടപ്പോൾ കൂടുതൽ ഒന്നും ആലോചിച്ചില്ല.
ഫോണിൽ പരതി ഓൺ ലൈനായി വാക്കിംഗ് സ്റ്റിക്ക് ബുക്ക് ചെയ്തു. സ്റ്റിക് കൈ മാറിയപ്പോൾ അരിയന്റെ മുഖ ത്തെ സന്തോഷം കാണേണ്ട തായിരുന്നു. പക്ഷെ ഇതൊ ക്കെ നിസാരം എന്ന മട്ടിൽ നാരായണനും.
പുഞ്ചിരിയുടെ രൂപത്തിൽ പ്പോലും പ്രതിഫലം ആഗ്രഹിക്കുന്നില്ല എന്നതാണ് നാരാ യണന്റെ പ്രത്യേകത. ഓട്ടോറിക്ഷ ഓടിച്ച് കുടുംബം പോറ്റുന്ന നാരായണൻ മനുഷ്യരോട് മാത്രമല്ല പക്ഷി മൃഗാദികളോടും കരുണ കാണിക്കും. വീട്ടിൽ തയാറാക്കിയ ഭക്ഷണവും വെള്ളവും എത്തിച്ചു കൊടുക്കും. കോവിഡിനു മു മ്പുവരെ പെരുവണ്ണാമൂഴി സ ർക്കാർ ആശുപത്രിയിലെ രോഗികൾക്ക് പതിവായി കഞ്ഞി എത്തിച്ച് നൽകിയിരു ന്നു.
ചക്കിട്ടപാറ ടൗണിലെ വാഹന കാത്തിരിപ്പു കേന്ദ്രത്തി ൽ നാരായണൻ ചൂട് വെള്ളം
ലഭ്യമാക്കിയിരുന്നു. പിന്നീട് ഇരുട്ടിൻ്റെ മറവിൽ ചൂടുവെ ള്ള പാത്രം ആരോ മോഷ്ടിക്കു കയായിരുന്നു. ഭാര്യ സുനിത യും മക്കളായ അശ്വനിയും അശ്വതിയും നാരായണന്റെ ചെയ്ത‌ികളിൽ മുഖം കറുപ്പി ക്കാതെ എന്നും ഒപ്പമുണ്ട്. അ താണ് നാരായണൻ്റെ ഊർ വും സന്തോഷവും.

Post a Comment

0 Comments