മെക്ക് സെവൻ ചെമ്പക്കുന്ന് നന്മണ്ട ഏരിയ സംഗമം നാളെ




നരിക്കുനി : MEC 7 ചെമ്പക്കുന്ന് യൂണിറ്റിന്റെ 500-ാം ദിന ആഘോഷവും നന്മണ്ട എരിയ സംഗമവും നരിക്കുനി മലബാർ എജ്യുസിറ്റി ഗ്രൗണ്ടിൽ 2026 ജനുവരി 10 ശനിയാഴ്ച്ച നടക്കും. മുപ്പതോളം സെൻ്ററുകളിലെ ആയിരത്തോളം വളണ്ടി യർമാരുടെ വ്യായാമ പരിശീലനവും നടക്കുന്നതാണ്.
MEC 7 സ്ഥാപകനും ക്യാപ്റ്റനുമായ ഡോ. സലാഹുദ്ധീൻ പി രാവിലെ 6.30ന് പതാക ഉയർത്തിയശേഷം വ്യായാമ പരിശീ ലനത്തിന് നേതൃത്വം നൽകും. 7.10 ന് സ്വാഗത സംഘം കൺവീനർ സലീം പി കെ സ്വാഗതമാശംസിക്കുന്ന പൊതുപരിപാടിയിൽ സ്വാഗതസംഘം ചെയർമാൻ ഷംസീർ പാലങ്ങാട് അധ്യക്ഷത വഹിക്കും.
സംഗമം കാക്കൂർ ഗ്രാമപഞ്ചായത്ത് പ്രസി. ബഹു. ബിന്ദു പി ഉദ്ഘാടനം നിർവ്വഹിക്കും. മലബാർ എഡ്യു സിറ്റി ചെയർമാൻ ഡോ. ഹുസൈർ മടവൂർ, ഡോ. സലാഹുദ്ധീൻ പി, ഡോ. അറക്കൽ ബാവ (ബ്രാൻ്റ അംബാസഡർ),മുസ്ത‌ഫ കെ ടി ( ചീഫ് കോർഡിനേറ്റർ) എന്നിവർ മുഖ്യാതിഥികളായിരിക്കും.
വിവിധ തലങ്ങളിൽ മികവ് പുലർത്തിയവർക്കുള്ള ഉപഹാരസമർപ്പണവും നരിക്കുനി അത്താണി പാലിയേറ്റീവ് കെയറി നുള്ള ഫണ്ട് കൈമാറ്റവും ഡോ. സലാഹുദ്ധീൻ പി നിർവ്വഹിക്കും. കാക്കൂർ ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീമതി. പ്രഭ പി. കെ, മല ബാർ എഡ്യൂസിറ്റി സെക്രട്ടറി വി പി അബ്‌ദുൽ ഖാദർ, MEC 7 നോർത്ത് സോൺ കോഡിനേറ്റർമാരായ ഡോ. ഇസ്മയിൽ മുജദ്ദിദി, പ്രസീനടീച്ചർ, നിയാസ് എകരൂൽ, ജില്ലാ കോ ഓർഡിനേറ്റർമാരായ എൻ കെ മുഹമ്മദ് മാസ്റ്റർ, ഡോ. മിനാ നാസർ തുട ങ്ങിയവർ പരിപാടിയിൽ സംബന്ധിക്കും.

Post a Comment

0 Comments