കാരുണ്യത്തിന്റെ പര്യായമായ പക്കു ഉസ്‌താദിന് നാടിൻ്റെ ആദരം
ബാലുശ്ശേരി : നാടിനും നാട്ടുകാർക്കും കാരുണ്യവും സേവനങ്ങളും പകർന്നു നൽകി ആത്മീയ വഴിയിലൂടെ അഞ്ച് പതിറ്റാണ്ട് സഞ്ചരിച്ച ഉസ്താദിനു പൗരാവലിയുടെ ആദരം.
അൻപത് വർഷത്തിലേറെ തുരുത്യാട് മഹല്ലിൽ സേവനമനുഷ്‌ഠിച്ച ബി.പി.പക്കു മുസല്യാരെയാണു (83) പുത്തൂർവട്ടം പൗരാവലി ആദരിച്ചത് ആത്മീയ വഴിയിൽ വേർതിരിവുകൾ ഇല്ലാത്ത കാരുണ്യമാണ് ഇദ്ദേഹം പകർന്നു നൽകുന്നത് ജാതി മത ഭേദങ്ങളില്ലാതെ മഹല്ലിലെ എല്ലാ വീട്ടുകാരുമായും ഉസ്‌താദിനു അഭേദ്യമായ ഹൃദയബന്ധമാണുള്ളത്. പ്രയാസം അനുഭവിക്കുന്നവരെ കണ്ടറിഞ്ഞ് സഹായങ്ങൾ എത്തിക്കാനും അദ്ദേഹത്തിനു സാധിച്ചു. ചെറിയ വരുമാനത്തിൻ്റെ ഒരു പങ്ക് തന്നേക്കാൾ പ്രയാസം
അനുഭവിക്കുന്നവർക്കായാണു അദ്ദേഹം എന്നും കരുതിവച്ചത് പ്രായത്തിന്റെ അവശതയിലും രോഗാവസ്‌ഥയിലും നാട്ടുകാരുടെ ക്ഷേമം അന്വേഷിച്ചറിയുന്നത് ഈ ഉസ്താദിന് ജീവിത വ്രതമാണ്. ആദരിക്കൽ ചടങ്ങ് പഞ്ചായത്ത് പ്രസിഡൻ്റ് മംഗളദാസ് ത്രിവേണി ഉദ്ഘാടനം ചെയ്തു.
വാർഡ് മെംബർ യു.കെ. സിറാജ് അധ്യക്ഷത വഹിച്ചു. അനു സജിത്ത്, പീറ്റക്കണ്ടി മോഹനൻ, ഭരതൻ പുത്തൂർവട്ടം, അസ്സയിനാർ എമ്മച്ചംകണ്ടി, രവി തിരുവോട്, കെ കെ ഗോപിനാഥൻ, കെ.സി മുഹമ്മദ്, മനോജ് എകരൂൽ, കറ്റോട്ടിൽ മൊയ്‌തീൻകോയ, കല്ലാട്ട് സൂപ്പി എന്നിവർ പ്രസംഗിച്ചു.

Post a Comment
0 Comments