രാഹുൽ മാങ്കൂട്ടത്തിൽ റിമാൻഡിൽ



പത്തനംതിട്ട : യുവതി നൽകിയ ലൈംഗിക പീഡന പരാതിയിൽ  അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ കോടതി റിമാൻഡ് ചെയ്തു. 
പതിനാല് ദിവസത്തേക്കാണ് റിമാൻഡ്. മാവേലിക്കര സ്പെഷ്യൽ സബ് ജയിലിലേക്കാണ് മാറ്റുക. ഇ മെയിൽ വഴി ലഭിച്ച പുതിയ ലൈംഗിക പീഡന പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് പാലക്കാട് നിന്ന് രാഹുലിനെ ഇന്നലെ രാത്രി അറസ്റ്റ് ചെയ്തത്.

മൂന്നാമത്തെ പീഡന പരാതിയിൽ ദേഹോപദ്രവം, സാമ്പത്തിക ചൂഷണം, നിർബന്ധിത ഗർഭച്ഛിദ്രം അടക്കമുള്ള ഗുരുതര ആരോപണങ്ങളാണുള്ളത്. ആദ്യ കൂടിക്കാഴ്ചയിൽ തന്നെ രാഹുൽ
ദേഹോപദ്രവം, സാമ്പത്തിക ചൂഷണം, നിർബന്ധിത ഗർഭച്ഛിദ്രം അടക്കമുള്ള ഗുരുതര ആരോപണങ്ങളാണുള്ളത്. ആദ്യ കൂടിക്കാഴ്ചയിൽ തന്നെ രാഹുൽ അതിക്രൂരമായി ബലാത്സംഗം ചെയ്തുവെന്നും സാമ്പത്തികമായി ചൂഷണം ചെയ്തുവെന്നും അതിജീവിത മൊഴിയിൽ പറയുന്നു.
ആദ്യ ലൈംഗികപീഡന കേസിൽ രാഹുലിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞിരുന്നു. രണ്ടാം കേസിൽ വിചാരണകോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. 
ഇതോടെ പഴുതടച്ച നീക്കങ്ങളാണ് പ്രത്യേക അന്വേഷണസംഘം നടത്തിയത്. 
ബിഎൻഎസ് 376, 506 വകുപ്പുകളാണ് രാഹുൽ മാങ്കൂട്ടത്തിലിനു എതിരെ  
ചുമത്തിയിട്ടുള്ളത്. പ്രതി നിയമസഭാ സാമാജികനും ഉന്നതരാഷ്ട്രീയ ഉദ്യോഗസ്ഥ ബന്ധമുള്ളയാളുമാണെന്ന് റിമാൻഡ് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. ഇക്കാരണങ്ങൾ കൊണ്ടുതന്നെ പ്രതി, അതിജീവിതയെ ഭീഷണിപ്പെടുത്താനും സാക്ഷികളെ സ്വാധീനിക്കാനും സാധ്യതയുണ്ട്. കേസ് റജിസ്റ്റർ ചെയ്ത ശേഷവും അതിജീവിതമാരെ ഭീഷണിപ്പെടുത്തുകയും കേസിൽനിന്ന് പിന്തിരിപ്പിക്കാൻ ശ്രമിച്ചിട്ടുമുണ്ട്. അത് ഈ കേസിലും ആവർത്തിക്കാനിടയുണ്ട്. അതിനാൽ ജാമ്യം നൽകരുതെന്ന് അന്വേഷണസംഘം റിപ്പോർട്ടിൽ പറഞ്ഞു. 

Post a Comment

0 Comments