ലോകം കേൾക്കാതെ പോയ നിലവിളികൾ നീ കേട്ടു, ദൈവമേ നന്ദി
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ അറസ്റ്റിലായപ്പോൾ നേരത്തെ പരാതി നൽകിയ യുവതി കുറിച്ച വാക്കുകൾ ശ്രദ്ധേയമാകുന്നു... കുറിപ്പിൻ്റെ പൂർ പൂർണ രൂപം
പ്രിയപ്പെട്ട ദൈവമേ,
എല്ലാ വേദനകൾക്കും, വിധികൾക്കും വഞ്ചനകൾക്കും നടുവിൽ
സ്വയം വിശ്വസിക്കാനുള്ള ധൈര്യം ഞങ്ങൾക്ക് നൽകിയതിന് നന്ദി!
ഇരുട്ടിൽ നടന്നതെല്ലാം നീ കണ്ടു.
ലോകം കേൾക്കാതെ പോയ
നിലവിളികൾ നീ കേട്ടു.
ഞങ്ങളുടെ ശരീരങ്ങൾ അപമാനിക്കപ്പെട്ടപ്പോൾ,
ഞങ്ങളുടെ കുഞ്ഞുങ്ങൾ ഞങ്ങളിൽനിന്നു ബലമായി അടർത്തിമാറ്റപ്പെട്ടപ്പോൾ
നീ ഞങ്ങളെ ചേർത്തുപിടിച്ചു.
സ്വർഗ്ഗത്തിലെ ഞങ്ങളുടെ മാലാഖക്കുഞ്ഞുങ്ങളേ,
ഞങ്ങളോടു പൊറുക്കൂ..
തെറ്റായ ആളിൽ വിശ്വാസം വച്ചതിനും
നിങ്ങളുടെ അച്ഛനാകാൻ അർഹനല്ലാത്ത ഒരാളെ തിരഞ്ഞെടുത്തതിനും.
നിങ്ങളുടെ ആത്മാവുകൾ ശാന്തിയിൽ വിശ്രമിക്കട്ടെ.
അക്രമങ്ങളിൽ നിന്നകന്ന്,
ഭയങ്ങളിൽനിന്നു മോചിതരായി,
നിങ്ങളെ സംരക്ഷിക്കാനാവാതെപോയ ഈ ലോകത്തിൽ നിന്നു സ്വതന്ത്രരായി.
എൻ്റെ കുഞ്ഞുങ്ങളേ,
ഞങ്ങളുടെ കണ്ണുനീർ സ്വർഗ്ഗത്തിൽ എത്തുന്നുണ്ടെങ്കിൽ,
അവ നിങ്ങളോട് പറയട്ടെ…
നിങ്ങളുടെ അമ്മ നിങ്ങളെ ഒരിക്കലും മറന്നിട്ടില്ലെന്ന്.
നിങ്ങളുടെ അസ്തിത്വം വിലപ്പെട്ടതാണ്.
നിങ്ങളുടെ ആത്മാവ് അമൂല്യമാണ്.
ഞങ്ങൾ, അമ്മമാർ,
നിങ്ങളെ ഹൃദയത്തിൽ ചേർത്തുപിടിച്ചുകൊണ്ടിരിക്കും,
വീണ്ടും കാണുന്ന നാൾ വരെയും.
കുഞ്ഞാറ്റാ….
അമ്മ നിന്നെ സ്നേഹിക്കുന്നു
ചന്ദ്രനോളവും അതിനുമപ്പുറത്തേക്കും!

Post a Comment
0 Comments