തന്ത്രി കണ്ഠരര് രാജീവര് അറസ്റ്റിൽ
തിരുവനന്തപുരം : ശബരിമല സ്വർണ്ണകൊള്ളയിൽ തന്ത്രി കണ്ഠര് രാജിവരുടെ അറസ്റ്റ് പ്രത്യേക അന്വേഷണസംഘം രേഖപ്പെടുത്തി. ദിവസം ബോർഡ് മുൻ പ്രസിഡൻ്റ് എ.പത്മകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ നേരത്തെ ചോദ്യം ചെയ്യുന്നതിനായി തന്ത്രിയ കസ്റ്റഡിയിൽ എടുത്തിരുന്നു.
ഉണ്ണികൃഷ്ണൻ പോറ്റിക്ക് സ്വർണ്ണ തട്ടിപ്പിൻ്റെ വാതിൽ തുറന്ന് കൊടുത്തത് തന്ത്രിയെന്ന് അന്വേഷണ സംഘം വിലയിരുത്തി. 2018 മുതൽ പലതവണ തന്ത്രി പോറ്റിയുമായി കുടിക്കാഴ്ച നടത്തിയതായി അന്വേഷണ സംഘത്തിന് ബോധ്യപ്പെട്ടു. വൈകിട്ടോടെ കോടതിയിൽ ഹാജരാക്കും. കോടതിയിൽ വിശ്വാസമുണ്ടെന്നും സത്യം തെളിയുമെന്നും തന്ത്രി പ്രതികരിച്ചു.

Post a Comment
0 Comments