ബാരാമതി വിമാന ദുരന്തം പൊലിഞ്ഞത് ശാംഭവിയുടെ സ്വപ്നങ്ങളും
മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിൻ്റെ ജീവനെടുത്ത വിമാന ദുരന്തത്തിൽ പൊലിഞ്ഞത് പൈലറ്റ് ശാംഭവി പഥകിൻ്റെ സ്വപ്‌പ്നങ്ങളും. അജിത് പവാർ സഞ്ചരിച്ച വിമാനത്തിൻ്റെ ഫസ്‌റ്റ് ഓഫിസർ ശാംഭവി ആയിരുന്നു. ന്യൂഡൽഹി സ്വദേശിനിയായ പൈലറ്റ് ശാംഭവി സൈനികൻ്റെ മകളാണ്. 1500 മണിക്കൂറിൽ അധികം വിമാനം പറത്തിയ പരിചയം ശാംഭവിക്ക് ഉണ്ട്. എന്നിട്ടും ഇന്ന് രാവിലെ ബാരാമതിയിൽ കാലാവസ്‌ഥ വെല്ലുവിളിയായി ന്യൂഡൽഹിയിലെ എയർ ഫോഴ്സ് ബൽ ഭാരതി സ്‌കൂളിൽ നിന്നു 2018 ൽ ആണ് ശാംഭവി സെക്കൻഡറി വിദ്യാഭ്യാസം പൂർത്തിയാക്കിയത് തുടർന്ന് ന്യൂസിലൻഡിൽ നിന്നു കൊമേഴ്സ്യൽ പൈലറ്റ് ട്രെയിനിങ്ങും ഫ്ളൈറ്റ് ക്രൂ ട്രെയിനിങ്ങും പൂർത്തിയാക്കിയ ശേഷമാണ് പ്രഫഷനിലേക്ക് കടന്നത് മുംബൈ യൂണിവേഴ്സിറ്റിയിൽ നിന്നു എയ്റനോട്ടിക്സ് ഏവിയേഷൻ ആൻഡ് എയ്‌റോ സ്പേസിൽ ബിഎസ്‌സി ബിരുദവും നേടിയിട്ടുണ്ട് ശാംഭവി നിലവിൽ മധ്യപ്രദേശ് ക്ളബിലെ അസിസ്‌റ്റൻ്റ് ഫ്ളെയിങ് ഇൻസ്ട്രക്‌ടറുമാണ് ശാംഭവി ചുരുങ്ങിയ കാലം കൊണ്ട് മികച്ച പ്രകടനം കാഴ്ചവച്ച ശാംഭവിക്ക് വ്യോമായന മേഖലയിലെ ഒട്ടേറെ സർട്ടിഫിക്കറ്റുകൾ ലഭിച്ചിട്ടുണ്ട്. ഡൽഹി ആസ്ഥാനമായുള്ള വിഎസ്‌ആർ വെഞ്ചേഴ്‌സ് എന്ന സ്വകാര്യ സ്‌ഥാപനത്തിൻ്റെ ലിയർ ജെറ്റ് 45 വിമാനമാണ് ദുരന്തത്തിൽ പെട്ടത്. ഇന്ന് രാവിലെ 8.50 ന് ബാരാമതിയിൽ അടിയന്തര ലാൻഡിങ്ങിനു ശ്രമിച്ചപ്പോഴാണ് വിമാനം തകർന്നു വീണത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍