Responsive Ad

യുഎസ് നാവിക പട ഇറാനു നേരെ

ന്യൂയോർക്ക് : ഇറാനു നേരെ ഭീഷണിയുമായി യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. ഇറാനു നേരെ രൂക്ഷമായ ആക്രമണം ഉണ്ടാകുമെന്ന  ഭീഷണി ട്രംപ് ഉയർത്തി. അടുത്ത ആക്രമണം വളരെ രൂക്ഷമായിരിക്കുമെന്നാണ് ട്രംപിൻ്റെ മുന്നറിയിപ്പ്. 
മൂന്ന് യുദ്ധക്കപ്പലുകളുടെ അകമ്പടിയോടെ യുഎസ്എസ് എബ്രഹാം ലിങ്കൺ ചൊവ്വാഴ്ച പശ്ചിമേഷ്യയിൽ പ്രവേശിച്ചിരുന്നു. 
'ഇറാൻ അധികം വൈകാതെ ചർച്ചകൾക്കായി ഒരു മേശക്ക് മുന്നിൽ എത്തും എന്നാണ് പ്രതീക്ഷിക്കുന്നത്. ആണവായുധങ്ങൾ വേണ്ടെന്ന കരാറിനായുള്ള ചർച്ചകൾ നടക്കും. അതായിരിക്കും എല്ലാ കക്ഷികൾക്കും നല്ലത്. സമയം തീർന്നുകൊണ്ടിരിക്കുകയാണ്, സത്യത്തിൽ അതാണ് ഏറ്റവും പ്രധാനപ്പെട്ടത്.' അദ്ദേഹം ട്രൂത്ത് സോഷ്യലിൽ എഴുതി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍