നടു റോഡിൽ നിസ്‌കരിച്ച് പ്രതിഷേധം
പാലക്കാട് : ടൗണിൽ ഐഎംഎ ജംക്ഷനിൽ നിസ്‌കരിച്ച് പ്രതിഷേധം. കുനിയമത്തൂർ സ്വദേശിയായ അനീസയാണ് സ്വത്തു സംബന്ധമായ തർക്കത്തിൽ തനിക്കും മക്കൾക്കും നീതി ലഭിക്കുന്നില്ലെന്ന് ആരോപിച്ച് പ്രതിഷേധിച്ചത്. വെള്ള വസ്ത്രം ധരിച്ചാണ് ഇവർ റോഡിൽ നിസ്കാരം നിർവഹിച്ചത്. ഇതോടെ ഗതാഗത കുരുക്ക് ഉണ്ടായി. തുടർന്ന് പൊലീസെത്തി ഇവരെ സ്‌റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോയി. മരണപ്പെട്ട ഭർത്താവിൻ്റെ സ്വത്ത് വിഹിതം തനിക്കും മക്കൾക്കും നൽകുന്നില്ലെന്നാണ് ഇവരുടെ പരാതി. എന്നാൽ നിസ്കാര പ്രതിഷേധത്തെ ആളുകൾ പല രീതിയിൽ വ്യാഖ്യാനിച്ച് സൈബർ ഇടങ്ങളിൽ ചേരിതിരിഞ്ഞ് അഭിപ്രായങ്ങൾ പങ്കുവയ്ക്കുന്നുണ്ട്. റോഡിൽ നിസ്‌കരിക്കുന്നതിൻ്റെ ദൃശ്യങ്ങൾ വൈറലായി പ്രചരിക്കുന്നുണ്ട്. ഈ പ്രവൃത്തിക്കെതിരെ പ്രതിഷേധവും ഉയരുന്നുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍