Responsive Ad

സ്വർണ വിലയിൽ കുതിപ്പ് തുടരുന്നു; വിൽപന ഇടിയുന്നു



 കൊച്ചി :  സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ വൻകുതിപ്പ്. പവന് 2,360 രൂപ കൂടി 1,21,120 രൂപയും ഗ്രാമിന് 295 രൂപ വർദ്ധിച്ച് 15,140 രൂപയുമായി. ചരിത്രത്തിലെ ഉയർന്ന  സ്വർണനിരക്കാണിത്. ജനുവരി 26, ഏറ്റവും ഉയർന്ന 27 ദിവസങ്ങളിൽ സ്വർണവിലയിൽ മാറ്റമൊന്നും രേഖപ്പെടുത്തിയിരുന്നില്ല. സ്വർണ വില കുതിക്കുമ്പോൾ വിൽപനയിൽ വൻ തോതിലുള്ള ഇടിവാണ് രേഖപ്പെടുത്തുന്നത്. 70 ശതമാനത്തോളം കച്ചവടം കുറഞ്ഞതായി ജ്വല്ലറി നടത്തിപ്പുകാർ പറയുന്നു. അമേരിക്കൻ പ്രസിഡൻ്റ് ട്രംപ് സ്വീകരിക്കുന്ന യുദ്ധാനുകൂല നിലപാടുകളാണ് സ്വർണ വിലയിലെ കുതിപ്പിനു കാരണം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍