Responsive Ad

ഇറാന് വീണ്ടും മുന്നറിയിപ്പ്

വാഷിങ്ടൺ : ഇറാന് വീണ്ടും മുന്നറിയിപ്പുമായി യുഎസ്. ആണവ പദ്ധതി സംബന്ധിച്ച പുതിയ കരാറിന് ഇറാൻ തയ്യാറായില്ലെങ്കിൽ സൈനിക നടപടി ഉണ്ടാകുമെന്നാണ് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നറിയിപ്പ് നൽകുന്നത്. ഇറാനിലെ നിലവിലെ ഭരണകൂടം തകർന്നാൽ പകരം ആരെത്തുമെന്ന കാര്യത്തിൽ വ്യക്തതയില്ലെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ പ്രതികരിച്ചു. ഏതൊരു ആക്രമണത്തിനും അസാധാരണവും വ്യാപകവുമായ തിരിച്ചടി ഉറപ്പാണെന്ന് ഇറാനും വ്യക്തമാക്കി. ഇറാനെ ആക്രമിക്കാൻ തങ്ങളുടെ കര, വ്യോമ അതിർത്തികൾ ഒന്നും തന്നെ അനുവദിക്കില്ലെന്ന് സൗദി നേരത്തെ വ്യക്തമാക്കിയിരുന്നു. 




ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍