ജീവനക്കാർക്ക് മികച്ച പാക്കേജുമായി സംസ്ഥാന സർക്കാർ
സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും അവശേഷിക്കുന്ന ഡിഎ, ഡിആർ കുടിശ്ശിക പൂർണമായും തീർക്കുമെന്നും ബജറ്റ് അവതരണത്തിൽ ധനമന്ത്രി പറഞ്ഞു. ഒരു ഗഡു ഡിഎ ഫെബ്രുവരി മാസത്തെ ശമ്പളത്തോടൊപ്പം നൽകും. നിലവിൽ അവശേഷിക്കുന്ന ഗഡുക്കൾ പൂർണമായും മാർച്ച് മാസത്തെ ശമ്പളത്തോടൊപ്പം അനുവദിക്കും. ഡിഎ. ഡിആർ കുടിശ്ശിക ഘട്ടംഘട്ടമായി കൊടുത്തുതീർക്കും. ആദ്യ ഗഡു ബജറ്റ് വർഷത്തിൽ തന്നെ നൽകുന്നതിന് തുക ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍