അത്താണിയിൽ ജന പ്രതിനിധികൾക്ക് സ്വീകരണം

നരിക്കുനി : ജനപ്രതിനിധികളുടെ സംഗമം നടത്തി. നരിക്കുനി അത്താണി സാന്ത്വന പരിചരണ കേന്ദ്രത്തിൽ  ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി. നരിക്കുനി, മടവൂർ, കുരുവട്ടൂർ, നന്മണ്ട, കാക്കൂർ, കിഴക്കോത്ത്, ചേളന്നൂർ പഞ്ചായ ത്തുകളിലെ ജനപ്രതിനിധികൾ പങ്കെടുത്തു. ചേളന്നൂർ ബ്ലോക്ക് പ്രസിഡന്റ് കെ.എം.നിനു ഉദ്ഘാടനം ചെയ്തു. ഹുസൈൻ ഹാജി അധ്യക്ഷത വഹിച്ചു. വി.പി.അബ്ദുൽ ഖാദർ അത്താണിയുടെ പദ്ധതികളെ കുറിച്ച് പുതുതായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്ക്  വിശദീകരിച്ചു നൽകി. 

Post a Comment

0 Comments