ആൻ്റണി രാജുവിന് എംഎൽഎ സ്ഥാനം ഉടൻ നഷ്ടമാകും
തിരുവനന്തപുരം : ലഹരി കേസിലെ തൊണ്ടിമുതലായ അടിവസ്ത്രം നശിപ്പിച്ച കേസില്‍ കുറ്റക്കാരനായ ആന്റണി രാജുവിന് നിയമസഭാംഗത്വം ഉടൻ നഷ്ടമാകും. അയോഗ്യനാക്കി കൊണ്ടുള്ള നിയമസഭ സെക്രട്ടറിയേറ്റ് വിജ്ഞാപനം വരാൻ കോടതി ഉത്തരവിന്റെ പകര്‍പ്പ് ലഭിക്കണം. 19 വർഷം മുമ്പുള്ള കേസിൽ ഇന്നാണ് വിധിപ്രസ്താവം ഉണ്ടായത്.
മൂന്നു വര്‍ഷത്തേക്കാണ് നെടുമങ്ങാട് കോടതി ആന്റണി രാജുവിനെ ശിക്ഷിച്ചത്. രണ്ടു വര്‍ഷത്തില്‍ കൂടുതല്‍ ഏതെങ്കിലും കോടതി ശിക്ഷിച്ചാല്‍ അയോഗ്യത വരുമെന്നാണ് സുപ്രിംകോടതിയുടെ വിധി. ഇതിനാൽ പ്രകാരം ആന്റണി രാജുവിന് എംഎല്‍എ സ്ഥാനം നഷ്ടമാകും. ഇനിയുള്ള ആറു വര്‍ഷത്തേക്ക് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാൻ കഴിയില്ല. ഈ ശിക്ഷാവിധിക്ക് സ്റ്റേ നേടിയാലും അയോഗ്യത നിലനില്‍ക്കുമെന്നാണ് നിയമവിദഗ്ധർ പറയുന്നത്. തിരുവനന്തപുരം നെടുമങ്ങാട് ജുഡിഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ശിക്ഷ വിധിച്ചത്.

Post a Comment
0 Comments