വെനസ്വേലൻ പ്രസിഡൻ്റിനെ അമേരിക്ക ബന്ദിയാക്കി

കാരക്കാസ് : വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യയെയും അമേരിക്ക ബന്ദികളാക്കി. രാജ്യത്തിന് പുറത്തേക്ക് കടത്തിയെന്ന് ട്രംപ് സ്ഥിരീകരിക്കുന്നു.
ലാറ്റിനമേരിക്കൻ രാജ്യമായ വെനസ്വേലയുടെ തലസ്ഥാനമായ കാരക്കാസിൽ അമേരിക്ക വൻ സ്ഫോടനം നടത്തിയിരുന്നു. യുഎസ് ആർമി ഹെലികോപ്റ്ററുകളാണ് ആക്രമണം നടത്തിയതെന്നാണ് വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നത്. 
മയക്കുമരുന്ന് കടത്ത് തടയണം; "എവിടെ വെച്ചും എപ്പോൾ വേണമെങ്കിലും"യുഎസുമായി ചർച്ചകൾക്ക് തയ്യാറാണെന്ന് മഡുറോ കഴിഞ്ഞദിവസം പറഞ്ഞിരുന്നെങ്കിലും അമേരിക്ക ആക്രമണ പദ്ധതികളുമായി മുന്നോട്ടു പോവുകയായിരുന്നു. 
വെനസ്വേലയുടെ എണ്ണയും ധാതുക്കളും പിടിച്ചെടുക്കാനുളള യുഎസ് ശ്രമമാണെന്ന് പ്രസിഡന്റ് നിക്കോളാസ് മഡൂറോ ഇതിനോട് പ്രതികരിച്ചിരുന്നത്. 
ഏറെ നാളായി നിഴലിച്ചിരുന്ന യുദ്ധഭീതിക്കൊടുവിൽ വെനസ്വേലൻ മണ്ണിൽ നേരിട്ട് പ്രഹരിച്ചിരിക്കുകയാണ് ഇപ്പോൾ യുഎസ്. ഒപ്പം വെനസ്വേലൻ പ്രസിഡന്റ്  നിക്കോളാസ് മഡുറോയെയും ഭാര്യയെയും പിടികൂടി രാജ്യത്തിനു പുറത്തേക്ക് കൊണ്ടുപോകുകയും ചെയ്തിരിക്കുന്നു. യുഎസ്–വെനസ്വേല യുദ്ധമുണ്ടായാൽ അതിനു കാരണക്കാരനായി യുഎസ് പ്രസിഡന്റ്‌ ട്രംപ് ചൂണ്ടിക്കാട്ടിയിരുന്നത് ഒരു പതിറ്റാണ്ടിലേറെയായി വെനസ്വേല ഭരിക്കുന്ന മഡുറോയെ ആയിരുന്നു. വെനസ്വേലയുടെ ചെറുതുറമുഖങ്ങളിലൊന്നിലെ ബോട്ടുകളിൽ ഡിസംബർ 30നു ബോംബിട്ട് കരയാക്രമണത്തിന്റെ സൂചന നൽകിയാണ് ട്രംപ് തുടക്കമിട്ടത്. 
ഇന്ന് വെനസ്വേലയിലെ വിമാനത്താവളങ്ങൾക്ക് നേരെ അമേരിക്കയുടെ ആക്രമണം ഉണ്ടായതായി റിപ്പോർട്ടുകൾ വരുന്നുണ്ട്. 

Post a Comment

0 Comments