രാഹുലിന് കുരുക്ക് മുറുകുന്നു; അതിജീവിതയുടെ ഭർത്താവ് പരാതി നൽകി


തിരുവനന്തപുരം :  രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് വീണ്ടും കുരുക്കായി അതിജീവിതയുടെ ഭർത്താവിൻ്റെ പരാതി. വിവാഹിതയാണെന്നറിഞ്ഞിട്ടും രാഹുൽ തന്‍റെ ഭാര്യയെ വശീകരിച്ചതായി പരാതിയിൽ പറയുന്നു. ലൈംഗികാതിക്രമക്കേസിലെ അതിജീവിതയുടെ ഭർത്താവ് രാഹുലിനെതിരെ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകി. 
ഗര്‍ഭം അലസിപ്പിക്കാന്‍ നിര്‍ബന്ധിച്ചുവെന്ന് പരാതി നൽകിയ യുവതിയുടെ ഭർത്താവാണ് ഇപ്പോൾ പരാതി നൽകിയിട്ടുള്ളത്.
രാഹുൽ മാങ്കൂട്ടത്തിൽ തന്റെ കുടുംബ ജീവിതം തകർത്തെന്നാണ് പരാതിക്കാരിയുടെ ഭർത്താവ് പറയുന്നത്. വഴിവിട്ട ബന്ധത്തിന് തന്റെ അസാന്നിധ്യം മുതലെടുത്തതായി പരാതിയിൽ പറയുന്നു. തന്റെ കുടുംബ ജീവിതം തകർത്തെന്നും വലിയ മാനനഷ്ടത്തിന് ഇടയാക്കിയെന്നും പരാതിയിൽ പറയുന്നു. വിവാഹിതിയാണെന്ന് അറിഞ്ഞിട്ടും തന്റെ ഭാര്യയുമായി രാഹുൽ വഴിവിട്ട ബന്ധം സ്ഥാപിച്ചു. തങ്ങൾ തമ്മിലുള്ള പ്രശ്‌നം പരിഹരിക്കാൻ ശ്രമിച്ചുവെന്നയിരുന്നു രാഹുലിന്റെ വാദം. എന്നാൽ പ്രശ്നം പരിഹരിക്കാനായിരുന്നെങ്കിൽ തന്നെയായിരുന്നു ബന്ധപ്പെടേണ്ടിയിരുന്നതെന്നും പരാതിയിൽ വിശദമാക്കിയിട്ടുണ്ട്.
രാഹുലിനെതിരെ ബിഎൻഎസ് 84 പ്രകാരം കേസെടുക്കണമെന്നാണു പരാതിക്കാരന്റെ ആവശ്യം.

Post a Comment

0 Comments