മരിച്ച ഹസ്നയുടെ ഞെട്ടിപ്പിക്കുന്ന ശബ്ദ സന്ദേശം പുറത്ത്
കോഴിക്കോട് : ഭർത്താവിനെയും 3 മക്കളെയും ഉപേക്ഷിച്ച് ലിവിങ് ടു പങ്കാളിക്കൊപ്പം കഴിയവേ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ യുവതിയുടെ ശബ്ദ സന്ദേശം പുറത്ത്. കാക്കൂർ ഈന്താട് മുണ്ടപ്പുറത്തുമ്മൽ ഹസ്ന (34) മരിക്കുന്നതിന് രണ്ടുമാസം മുമ്പ് പങ്കാളി ആതിര നയിച്ച ശബ്ദ സന്ദേശമാണ് ഇപ്പോൾ പുറത്തായത്. ഏറെ
ദുരൂഹതകൾ ഉയർത്തുന്ന
ശബ്ദ സന്ദേശമാണിത്. പങ്കാളിയായ ആദിൽ ഫോൺ എടുക്കാത്തതിനെ തുടർന്ന് മറ്റൊരു ഫോണിൽ അയച്ചതായിരുന്നു ഇപ്പോൾ പുറത്തുവന്ന ശബ്ദ സന്ദേശം. ആദിലിന്റെ ലഹരി ഇടപാട് പുറത്ത് പറയുമെന്നും കൊടി സുനി മുതൽ ഷിബു വരെ കുടുങ്ങുമെന്നും യുവതി ഭീഷണി സ്വരത്തിൽ പറയുന്നുണ്ട്. അതിൽ പോലീസിന്റെ അടുത്ത് നിന്ന് രക്ഷപ്പെടുമെന്നും അതിനാൽ സോഷ്യൽ മീഡിയയിൽ എല്ലാ സത്യവും വെളിപ്പെടുത്തുമെന്നും യുവതി പറയുന്നു. തന്റെ ജീവിതം ഇല്ലാതായെന്നും യുവതി കരഞ്ഞ് പറയുന്നുണ്ട്.
സ്വന്തം വീട്ടിലേക്ക് മടങ്ങുമെന്ന് മാതാവിനെ വിളിച്ചറിയിച്ചതിനു ശേഷം രണ്ടാം ദിവസം ഹസ്നയെ മരിച്ച നിലയില്‍ കണ്ടെത്തിയതെന്നും സമഗ്ര അന്വേഷണം വേണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെടുന്നു. ഇപ്പോൾ പുറത്തുവന്ന ശബ്ദ സന്ദേശത്തിന്റെ അടിസ്ഥാനത്തിൽ അന്വേഷണം ഊർജിതമാക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.

Post a Comment
0 Comments