നിക്കോളാസ് മഡൂറോയെ വിചാരണ ചെയ്യാൻ അമേരിക്ക


ന്യൂയോർക്ക് : വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോ അമേരിക്കയുടെ കസ്റ്റഡിയിൽ ഉണ്ടെന്ന് പ്രസിഡൻ്റ് ട്രംപ്. 
വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയും ഭാര്യ സിലിയ ഫ്‌ലോറസും നിലവിൽ യുഎസ് യുദ്ധക്കപ്പലായ ഐവോ ജിമയിലാണെന്നും ഇരുവരെയും വിചാരണയ്ക്കായി ന്യൂയോർക്കിലേക്ക് എത്തിക്കുകയാണെന്നും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു.  ഫോക്‌സ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് നാടകീയമായ ഈ വെളിപ്പെടുത്തൽ ട്രംപ് നടത്തിയത്. അമേരിക്കൻ സേനയുടെ കസ്റ്റഡിയിലുള്ള  മഡൂറോയുടെ ചിത്രവും പ്രസിഡൻ്റ് ട്രംപ് പുറത്തുവിട്ടു. 
കനത്ത ആക്രമണങ്ങള്‍ വെനസ്വേലയില്‍ നടത്തിയതിനു ശേഷമാണ് അമേരിക്കൻ സൈന്യം മഡുറോയെയും ഭാര്യയെയും ബന്ദികളാക്കിയത്. മഡുറോക്കെതിരെ തീവ്രവാദ ഗൂഢാലോചന, കൊക്കൈന്‍ ഇറക്കുമതി ഗൂഢാലോചന, തോക്കും ആയുധങ്ങളും കൈവശം വയ്ക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് അമേരിക്ക ചുമത്തിയിരിക്കുന്നത്. ഇതിൻ്റെ വിചാരണയും അമേരിക്കയിൽ നടക്കും. 

Post a Comment

0 Comments