മുസ്തഫിസുർ റഹ്മാൻ്റെ പുറത്താക്കൽ; ബംഗ്ലാദേശ് പര്യടനം അനിശ്ചിതത്വത്തിൽ
മുംബൈ : മുസ്തഫിസുർ റഹ്മാനെ ഐപിഎലിൽനിന്ന് ഒഴിവാക്കിയതോടെ പാക്കിസ്ഥാൻ താരങ്ങൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന രീതിയിലുള്ള വിലക്ക് ബംഗ്ലദേശ് താരങ്ങൾക്കും ഏർപ്പെടുത്തുമോ എന്നാണ് ഇനി കണ്ടറിയേണ്ടത്. നിലവിലെ സാഹചര്യത്തിന്റെ പശ്ചാത്തലത്തിൽ സെപ്റ്റംബറിൽ നടക്കാനിരിക്കുന്ന ഇന്ത്യയുടെ ബംഗ്ലദേശ് പര്യടനവും അനിശ്ചിതത്വത്തിലാണ്.
ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള രാഷ്ട്രീയ അസ്വാരസ്യങ്ങള്‍ ഐ.പി.എല്ലിനെയും ബാധിക്കുന്നു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്(കെ.കെ.ആര്‍) ഒന്‍പത് കോടിയെറിഞ്ഞ് ടീമിലെത്തിച്ച ബംഗ്ലാദേശ് പേസര്‍ മുസ്തഫിസുറഹ്മാനെ ടീമില്‍നിന്ന് ഒഴിവാക്കാന്‍ ബിസിസിഐ ഫ്രാഞ്ചൈസിക്ക് നിര്‍ദേശം നല്‍കി.
2026 ഐ.പി.എല്‍ സീസണിലേക്കുള്ള ലേലത്തില്‍ വലിയ പ്രതീക്ഷയോടെയാണ് കെകെആര്‍ മുസ്തഫിസിനെ സ്വന്തമാക്കിയത്. എന്നാല്‍, ടൂര്‍ണമെന്റ് ആരംഭിക്കാന്‍ മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് താരത്തെ റിലീസ് ചെയ്യാന്‍ ബിസിസിഐ ആവശ്യപ്പെട്ടിരിക്കുന്നത്.
ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായ സാഹചര്യത്തിലാണ് ബിസിസിഐയുടെ സുപ്രധാന ഇടപെടല്‍. ബംഗ്ലാദേശില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടക്കുന്ന അക്രമങ്ങളും, അതിനെതിരെ ഇന്ത്യയില്‍ ഉയരുന്ന പ്രതിഷേധങ്ങളുമാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് ക്രിക്കറ്റ് ബോര്‍ഡിനെ നയിച്ചത്. കെകെആര്‍ ബംഗ്ലാദേശ് താരത്തെ ടീമിലെടുത്തതിനെതിരെ ചില സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

Post a Comment
0 Comments