സർക്കാർ ജീവനക്കാർക്കായി വമ്പൻ പ്രഖ്യാപനങ്ങൾ ഉടൻ

തിരുവനന്തപുരം : സർക്കാർ ജീവനക്കാരുടെ ശമ്പള പരിഷ്കരണം ബജറ്റിനു മുൻപ് ഉണ്ടായേക്കുമെന്ന് സൂചനകൾ. 2024 ജൂലൈ മുതൽ മുൻകാല പ്രാബല്യം ലഭിക്കുന്ന വിധത്തിൽ പരിഷ്കരിക്കുന്ന ശമ്പളം മാർച്ചിൽ നൽകുന്നതിനാണ് സർക്കാർ ശ്രമിക്കുന്നത്. പങ്കാളിത്ത പെൻഷൻ പിൻവലിച്ച് നിശ്ച‌ിത പെൻഷൻ ഉറപ്പാക്കുന്ന പദ്ധതിയും പ്രഖ്യാപിച്ചേക്കും. ഇതോടൊപ്പം ക്ഷേമ പെൻഷൻ 2500 രൂപയായി ഉയർത്തും. സർക്കാർ ജീവനക്കാരുടെ 12-ാം ശമ്പള പരിഷ്കരണത്തിനു ഇത്തവണ കമ്മിഷനു പകരം ഉദ്യോഗസ്‌ഥ സമിതിയെയാണു ചുമതലപ്പെടുത്തിയത്. അടിസ്‌ഥാന ശമ്പളത്തിൽ 38 ശതമാനം വർധന ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. അങ്ങനെ ആയാൽ കുറഞ്ഞ അടിസ്‌ഥാന ശമ്പളം 31,740 രൂപയാകും. ക്ഷാമ ബത്ത കുടിശിക പിഎഫിൽ ലയിപ്പിക്കും. അഡ്വേർഡ് പെൻഷൻ സ്‌കീം നടപ്പാക്കുമെന്ന് ധന മന്ത്രി കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. ശമ്പളവും പെൻഷൻ പദ്ധതിയും പരിഷ്കരിക്കുന്നതോടെ സംസ്‌ഥാനത്തിൻ്റെ തനത് നികുതി വരുമാനം പൂർണമായി ഈയിനത്തിൽ വിനിയോഗിക്കേണ്ടി വരും.

Post a Comment

0 Comments