40 വർഷത്തെ പ്രണയം പൂവണിഞ്ഞത് അറുപതിൽ


കൊല്ലം : ആദ്യം പ്രണയം സഫലമായില്ല, ജീവിത വഴിയിൽ ഒറ്റപ്പെട്ടപ്പോൾ ഇരുവരും ഒന്നായി. 40 വർഷത്തെ പ്രണയം അറുപതാം വയസ്സിൽ പൂവണിഞ്ഞ നിമിഷത്തിലാണ് ജയപ്രകാശും രശ്മിയും വിവാഹിതരായത്. ജയപ്രകാശിന് 65 വയസ്സ് പിന്നിടുമ്പോൾ രശ്‌മി 60 വയസ്സിലും. 40 വർഷം മുൻപ് മുണ്ടക്കൽ താമസിച്ചിരുന്നപ്പോൾ അയൽക്കാരായിരുന്നു രശ്‌മിയും ജയപ്രകാശും. ഇരുവരും പ്രണയത്തിലായെങ്കിലും ആ ഇഷ്‌ടം വിവാഹത്തിൽ എത്തിയില്ല. ഇരുവരും മറ്റു രണ്ടുപേരെ വിവാഹം ചെയ്‌ത്‌ ജീവിതത്തിൻ്റെ പല വഴികളിലേക്കു മാറി. രശ്മിക്ക് 2 പെൺമക്കളും ജയപ്രകാശിന് 2 ആൺമക്കളുമാണ് ഉള്ളത്. മക്കളും ഉത്തരവാദിത്തങ്ങളുമായി വർഷങ്ങൾക്കു ശേഷം ജീവിതത്തിൽ ഒറ്റപ്പെട്ടു പോയ ഇരുവരെയും ഒരുമിപ്പിക്കാൻ മക്കൾ തന്നെയാണ് മുന്നിട്ടിറങ്ങിയത്.

Post a Comment

0 Comments