അബുദാബി അപകടം: നാല് മരണം


അബുദാബി
:  അബുദാബിയിലുണ്ടായ വാഹനപകടത്തില്‍ സഹോദരങ്ങളായ മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ നാലു മലയാളികള്‍ മരിച്ചു. കോഴിക്കോട് കിഴിശ്ശേരി സ്വദേശി അബ്ദുല്‍ലത്തീഫിന്റെയും വടകര കുന്നുമ്മക്കര സ്വദേശിനി റുക്‌സാനയുടെയും മൂന്നുമക്കളും ഇവരുടെ വീട്ടുജോലിക്കാരിയായ മലപ്പുറം ജില്ലയിലെ ചമ്രവട്ടം സ്വദേശി ബുഷറയുമാണ് മരണപ്പെട്ടത്. അബുദാബിയിലെ പടിഞ്ഞാറന്‍ പ്രവിശ്യയായ ലിവയില്‍ നടക്കുന്ന ലിവ ഫെസ്റ്റിന് പോയി മടങ്ങുന്ന വഴിയില്‍ ഷഹാമക്കു സമീപമാണ് അപകടം സംഭവിച്ചത്. സഹോദരങ്ങളായ അഷാസ് (14) അമ്മാര്‍ (12) അ യാഷ്(5) എന്നിവരാണ് മരിച്ച കുട്ടികള്‍.  ഇവരുടെ മറ്റു രണ്ടു സഹോദരങ്ങള്‍ അബുദാബി ഷഖ്ബൂത്ത് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതില്‍ ഒരാളുടെ നില ഗുരുതരമായി തുടരുകയാണ്. അപകടത്തില്‍ പരുക്കേറ്റ ഇവരുടെ മാതാപിതാ ക്കളായ അബ്ദുല്‍ലത്തീഫിന്റെയും റുക്‌സാനയുടെയും പരുക്ക് ഗുരുതരമല്ല.  മരിച്ച കുട്ടികളുടെ മയ്യിത്തുകള്‍ ബനിയാസ് കബര്‍സ്ഥാനില്‍ മറവ് ചെയ്യും. നടപടിക്രമങ്ങള്‍ പൂര്‍ത്തിയായ ശേഷം ചമ്രവട്ടം സ്വദേശിനി ബുഷറയുടെ മയ്യിത്ത് നാട്ടില്‍ കൊണ്ടുപോകും. 
ദുബായില്‍ താമസിക്കുന്ന കുടുംബം അബൂദാബിയിലെ ലിവ ഫെസ്റ്റിവല്‍ കഴിഞ്ഞു മടങ്ങുകയായിരുന്നു. ദുബായൽ വ്യാപാരിയാണ്  അബ്ദുൽ ലത്തീഫ്. നിസാൻ പട്രോൾ കാർ അപകടത്തിൽപ്പെട്ടതാണു ദുരന്തത്തിന് ഇടയാക്കിയത്.
ഇന്നലെ സൗദിയിൽ മദീനക്കടുത്ത് വാഹനാപകടത്തിൽ മലയാളി കുടുംബത്തിലെ നാല് പേർ മരിച്ചിരുന്നു. മലപ്പുറം മഞ്ചേരി വെള്ളില സ്വദേശി നടുവത്ത്‌ കളത്തിൽ അബ്​ദുൽ ജലീൽ (52), ഭാര്യ തസ്‌ന തോടേങ്ങൽ (40), മകൻ നടുവത്ത്‌ കളത്തിൽ ആദിൽ (14), ജലീലി​െൻറ മാതാവ് മൈമൂനത്ത്‌ കാക്കേങ്ങൽ (73) എന്നിവരാണ് മരിച്ചത്.  സന്ദർശന വിസയിൽ സൗദിയിലെത്തിയ കുടുംബമാണ് അപകടത്തിൽപ്പെട്ടത്. കുടുംബത്തിലെ ഏഴംഗങ്ങൾ സഞ്ചരിച്ച കാർ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ജലീലിന്‍റെ മക്കളായ നൂറ, ആയിഷ, ഫാത്തിമ എന്നിവർ സാരമായ പരിക്കുകളോടെ മദീനയിലെ കിങ്​ ഫഹദ്​, സൗദി ജർമൻ എന്നീ ആശുപത്രികളിലെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

Post a Comment

0 Comments