Responsive Ad

പി.ടി.ഉഷയുടെ ഭർത്താവ് ശ്രീനിവാസൻ അന്തരിച്ചു


കോഴിക്കോട് : രാജ്യസഭാംഗവും ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ അധ്യക്ഷയുമായ പിടി ഉഷയുടെ ഭർത്താവ് പൊന്നാനി സ്വദേശി ശ്രീനിവാസൻ (64) തിക്കോടി പെരുമാൾപുരം പിലാവുള്ള കണ്ടി തെക്കേ പറമ്പിൽ   ( ഉഷസ്) അന്തരിച്ചു. 
ഇന്ന് പുലർച്ചെ 12 30 കുഴഞ്ഞു വീഴുകയായിരുന്നു. 
സിഐഎസ്എഫ് ഇൻസ്പെക്ടറായിരുന്നു. ദേശീയ കബഡി താരമായിരുന്നു . ഉഷ സ്കൂൾ ഓഫ് ഇന്ത്യ സ്ഥാപകനും ട്രഷററും ആണ്. 
മകൻ ഡോ. വിഗ്നേഷ് ഉജ്ജ്വൽ 
സഹോദരങ്ങൾ 
ഗിരിജാ വല്ലഭൻ ( എറണാകുളം ) 
ബിജു ( ബിസിനസ് ബേപ്പൂർ ) 
നന്ദിനി ( കണ്ണഞ്ചേരി കോഴിക്കോട് ) 
അഡ്വ.ബീന ( തിരുവണ്ണൂർ ) 

അച്ഛൻ പരേതനായ നാരായണൻ 
അമ്മ പത്മിനി.

സംസ്കാരം 30.1.26 വൈകുന്നേരം 4 മണി വീട്ടുവളപ്പിൽ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍