ഇറാൻ യുദ്ധം: മുന്നറിയിപ്പുമായി റഷ്യ
സൈനിക നീക്കത്തിലേക്ക് കടക്കാതെ ചര്‍ച്ചകളിലൂടെ പ്രശ്‌നം പരിഹരിക്കാന്‍ ഇരുരാജ്യങ്ങളും തയ്യാറാകണമെന്ന് റഷ്യ ആവശ്യപ്പെട്ടു. അതേസമയം ആണവ കരാറില്‍ ധാരണയിലെത്താത്ത പക്ഷം സൈനിക നടപടി ഉണ്ടാകുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പിന്നെയും മുന്നറിയിപ്പ് നല്‍കി. ഇതിന്റെ ഭാഗമായി യുഎസ്എസ് എബ്രഹാം ലിങ്കണ്‍ വിമാനവാഹിനി കപ്പലിന്റെ നേതൃത്വത്തിലുള്ള വ്യൂഹം ഇറാന്‍ ലക്ഷ്യമിട്ട് നീങ്ങുന്നതായാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നത്. കൂടാതെ ജോര്‍ദാന്‍, ഖത്തര്‍, ഡീഗോ ഗാര്‍ഷ്യ എന്നിവിടങ്ങളിലെ അമേരിക്കന്‍ വ്യോമതാവളങ്ങളില്‍ കൂടുതല്‍ പോര്‍വിമാനങ്ങളും സൈനിക ചരക്കുവിമാനങ്ങളും എത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. പറയുന്നു. യുദ്ധമുണ്ടായാല്‍ അത് ഇറാനെയും അമേരിക്കയെയും മാത്രമല്ല, ലോകരാജ്യങ്ങളെ ഒന്നടങ്കം ബാധിക്കുമെന്നും റഷ്യന്‍ വക്താവ് മുന്നറിയിപ്പ് നല്‍കി.
അമേരിക്കയുടെ നീക്കത്തെ ശക്തമായി പ്രതിരോധിക്കുമെന്നാണ് ഇറാൻ്റെ നിലപ്പാട്. വിവിധ തലങ്ങളിൽ യുദ്ധഭീതി ഉയർന്നതോടെ പശ്ചിമേഷ്യയിൽ ആശങ്ക ഉയരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍