സ്റ്റേഷനിൽ വച്ച് പോലീസ് ഉദ്യോഗസ്ഥന് പാമ്പുകടിയേറ്റു
തിരുവനന്തപുരം : കിളിമാനൂർ സ്റ്റേഷനിൽ പൊലീസുകാർക്ക് ഭീഷണിയായി പാമ്പ്.
സ്റ്റേഷനില്‍ വച്ച് പൊലീസ് ഉദ്യോഗസ്ഥനെ പാമ്പ് കടിച്ചു. സിവിൽ പൊലീസ് ഓഫീസർ രഞ്ജിത്തിനാണ് പാമ്പ് കടിയേറ്റത്. സ്റ്റേഷനുളളിലെ മുറിയില്‍ ഇരിക്കുമ്പോള്‍ തുറന്നുകിടന്നിരുന്ന ജനലിലൂടെ അകത്ത് കടന്ന പാമ്പാണ് കടിച്ചത്. രഞ്ജിത്തിനെ പാരിപ്പളളി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ശേഷം പരിസരത്ത് കാട് നിറഞ്ഞതാണ് പാമ്പ് വരാനിടയാക്കിയതെന്ന് പറയുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍