ഖത്തറിൽ ജനസംഖ്യ വർദ്ധിച്ചു

ദോഹ : ഖത്തർ ജനസംഖ്യയിൽ രണ്ട് ശതമാനത്തിൽ അധികം വളർച്ച രേഖപ്പെടുത്തി. നാഷണൽ പ്ലാനിങ് കൗൺസിലാണ് ഏറ്റവും പുതിയ കണക്കുകൾ പ്രസിദ്ധീകരിച്ചത്. രാ ജ്യത്തിന്റെ സാമ്പത്തിക മേഖലയുടെ അഭിവൃദ്ധി അടയാളപ്പെടുത്തുന്നതാണ് ജനസംഖ്യാ വളർച്ച. 
2025 ഡിസംബറിൽ 3,214,609 ആണ് ഖത്തറി ലെ ജനസംഖ്യ. മുൻ വർഷം ഇതേ കാലയളവി നെ അപേക്ഷിച്ച് ജനസംഖ്യാ നിരക്കിൽ 2.3 ശത മാനത്തിന്റെ വർധനയുണ്ടായി. 
പ്രവാസികളെ കൂടി ഉൾപ്പെടുത്തിയാണ് ഖത്തറിൽ ജനസംഖ്യ കണക്കാക്കുന്നത്. ആകെ ജനസം ഖ്യയുടെ 10 മുതൽ 12 ശതമാനം വരെയാണ് ഖ ത്തറി പൗരന്മാർ. ബാക്കി എൺപത് ശതമാനത്തി ലേറെ പ്രവാസികളാണ്. ഇന്ത്യക്കാരാണ് രാജ്യ ത്തെ ഏറ്റവും വലിയ പ്രവാസി സമൂഹം. കഴിഞ്ഞ വർഷം തുടക്കത്തിലെ കണക്കു പ്രകാരം 8.35 ലക്ഷം ഇന്ത്യക്കാരാണ് ഖത്തറിൽ തൊഴിലെടുക്കുന്നത്.

Post a Comment

0 Comments