അനുകമ്പ പിടിച്ച പറ്റാൻ അപകടം വരുത്തി രക്ഷകനായ കാമുകൻ പിടിയിൽ
പത്തനംതിട്ട :
പ്രണയിനിയുടെയും കുടുംബത്തിൻ്റെയും അനുകമ്പ പിടിച്ചു തിന്നാനായി വാഹനാപകടം കാമുകനും സുഹൃത്തും അറസ്റ്റിൽ. കോന്നി മാമൂട് സ്വദേശി രഞ്ജിത്ത് രാജൻ, സുഹൃത്ത് അജാസ് എന്നിവരാണ് അറസ്റ്റിലായത്. ഡിസംബർ. 23ന് ആയിരുന്നു അപകടം സൃഷ്ടിച്ചത്. പെൺകുട്ടി സ്കൂട്ടറിൽ വരുമ്പോഴാണ് അപകടടം ഉണ്ടാക്കിയത്. കാമുകന്റെ നിർദ്ദേശപ്രകാരം അജാസാണ് സ്കൂട്ടറിൽ വാഹനം പഠിപ്പിച്ചതെന്ന് പോലീസ് പറയുന്നു. അപകടം വരുത്തിയശേഷം നാടകീയമായി കാമുകൻ സ്ഥലത്തെത്തി പെൺകുട്ടിയെ സ്വന്തം കാറിൽ കയറ്റി ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഈ സഹായ പ്രവർത്തനത്തിലൂടെ പെൺകുട്ടിയുടെ കുടുംബത്തിൻ്റെ പ്രീതി പിടിച്ചു പറ്റുകയായിരുന്നു യുവാവിന്റെ ലക്ഷ്യം. എന്നാൽ പെൺകുട്ടിക്ക് സാരമായി പരിക്കേറ്റത്തോടെ പോലീസ് അന്വേഷണം ശക്തമാക്കി. ഈ അന്വേഷണത്തിലാണ് അപകടത്തിലെ ട്വിസ്റ്റ് പൊലീസ് തിരിച്ചറിഞ്ഞതും കാമുകനും സുഹൃത്തും പിടിയിലായതും. നരഹത്യാശമ കേസിൽ ഇരുവരും പ്രതികളായി.

Post a Comment
0 Comments