Responsive Ad

ഭക്ഷ്യ സുരക്ഷാ വകുപ്പ് രാത്രി പരിശോധന ശക്തമാക്കി


കോഴിക്കോട് : രാത്രി പരിശോധന ശക്തമാക്കി ഫുഡ് സേഫ്റ്റി വിഭാഗം. ഫാസ്റ്റ്ഫുഡ് വിൽപന സുരക്ഷിതമാക്കാൻ കർശന നടപടികൾ തുടരുകയാണ്.
പാൽ, മുട്ട,മാംസം,മത്സ്യം തുടങ്ങിയവ ഹൈറിസ്ക് ഭക്ഷ്യവസ്തുക്കളാണ്. ഇത് കൊണ്ട്നിർമിക്കുന്ന മയോണൈസ്, ഷവർമ, ഷവായ, സാൻവിച് തുടങ്ങിയവ ഹൈ റിസ്ക് ഉൽപ്പന്നങ്ങളുമാണ്. ഇവ സൂക്ഷിച്ചു കൈകാര്യം ചെയ്തില്ലെങ്കിൽ  ഭക്ഷ്യവിഷബാധയുൾപ്പെടെ ഉണ്ടാകാനുള്ള സാഹചര്യമുണ്ടാകുമെന്ന് അധികൃതർ അറിയിച്ചു. ആയതിനാൽ ഇത്തരം ഭക്ഷ്യവസ്തുക്കൾ പാർസൽ നൽകുന്ന പക്ഷം ഉത്പാദിപ്പിച്ച തീയതിയും, സമയവും   ഉപഭോക്താവ് രണ്ടുമണിക്കൂറിൽ ഉപയോഗിക്കണം എന്ന ലേബലും  രേഖപ്പെടുത്തേണ്ടതാണ്. (ഷവർമ-ഒരു മണിക്കൂർ) ഇത്തരത്തിൽ കൃത്യമായ ലേബർ വിവരങ്ങൾ ഇല്ലാത്ത ഹൈറിസ്ക് ഭക്ഷ്യ ഉൽപന്നങ്ങൾ പാർസൽ നൽകുന്നത്  ഭക്ഷ്യസുരക്ഷാ കമ്മീഷണർ കേരളത്തിൽ നിരോധിച്ചിട്ടുണ്ട്. ഈ നിരോധനം പാലിക്കപ്പെടുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിനായ് ഇന്നലെ കോഴിക്കോട് ജില്ലയിൽ കുറ്റ്യാടി, തിരുവമ്പാടി, ബേപ്പൂർ, കോഴിക്കോട് നോർത്ത്, നാദാപുരം എന്നിവിടങ്ങളിൽ രാത്രികാല സ്ക്വാഡ് പ്രവർത്തനങ്ങൾ നടന്നു. ആകെ 96 സ്ഥാപനങ്ങളിലാണ് പരിശോധന നടന്നത്,ഏഴ് സ്ഥാപനങ്ങൾക്ക് റെക്ട്ടിഫിക്കേഷന്‍ നോട്ടീസ് നൽകി, മാനദണ്ഡങ്ങൾ പാലിക്കാതിരുന്ന 14 സ്ഥാപനങ്ങൾക്ക് കോമ്പൗണ്ടിംഗ്  നോട്ടീസ് നൽകി,രണ്ടു സ്ഥാപനങ്ങൾക്ക് അഡ്ജുഡിക്കേഷൻ റെക്കമെന്റേഷനും മൂന്ന് സ്ഥാപനങ്ങൾക്ക് ഭക്ഷ്യസുരക്ഷാ നിയമം സെക്ഷൻ 32 പ്രകാരം ഇംപ്രൂവ്മെന്റ് നോട്ടീസും നൽകി 10 സർവൈലൻ സാമ്പിൾ ശേഖരിച്ച് ലാബിൽ അയക്കുകയും രണ്ടു സ്ഥാപനങ്ങൾ താൽക്കാലികമായി അടക്കുകയും ചെയ്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍