ഇന്ത്യക്കാർക്ക് തിരിച്ചടിയായി യുഎസ് വിസാ നയം
ന്യൂഡൽഹി : ഇന്ത്യക്കാരുടെ അമേരിക്കൻ കുടിയേറ്റ സ്വപ്നങ്ങൾക്ക് വില്ലനായി പുതിയ നയങ്ങൾ.
യുഎസ് വിസാ നിയമങ്ങള്‍ ഓരോ ദിവസവുമെന്നോണം കർശനമാകുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇത് അമേരിക്കയിലേക്കുള്ള ഇന്ത്യന്‍ കുടിയേറ്റക്കാരെ അനിശ്ചിതത്വത്തിലായിരിക്കുകയാണ്. 2025-ലും 2026-ലും കര്‍ശനമായ നിയന്ത്രണങ്ങള്‍ അമേരിക്ക കൊണ്ടുവന്നു. ഇത് ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ പൗരന്മാരുടെ കുടിയേറ്റ സ്വപ്നങ്ങള്‍ക്ക് കനത്ത തിരിച്ചടിയായി. സുരക്ഷാ പരിശോധനകള്‍ ശക്തമാക്കിയതും വീസ ഫീസുകളില്‍ വരുത്തിയ ഭീമമായ വര്‍ധനവും കുടിയേറ്റക്കാരുടെ സ്വപ്നങ്ങൾക്ക് പ്രഹരം ഏൽപ്പിക്കുന്നു. പഠനത്തിനും ജോലിക്കുമായി ഒട്ടേറെ ഇന്ത്യക്കാർ നേരത്തെ അമേരിക്കയിൽ എത്തിയിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍